വിവാഹ ചടങ്ങിൽ പാചകത്തിനിടെ റോട്ടിയിൽ തുപ്പുന്നയാളുടെ വീഡിയോ വൈറലായി; പിന്നാലെ അറസ്റ്റ്
മീററ്റ്: റൊട്ടി ഉണ്ടാക്കുന്നതിനിടയിൽ അതിന്റെ മാവില്‍ തുപ്പുന്നയാളുടെ വീഡിയോ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളില്‍ വൻ വൈറലാണ്. ഉത്തര്‍പ്രദേശിലെ മീററ്റിലെ വിവാഹ ചടങ്ങില്‍ നിന്നുള്ള വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതോടെ റൊട്ടിയുണ്ടാക്കിയ ആളെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പോലീസ്. മീററ്റ് സ്വദേശിയായ നൗഷാദ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊവിഡ് പരത്തിയെന്നാരോപിച്ചാണ് ഹിന്ദു ജാഗരൺ മഞ്ചിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ജാഗരണ്‍ മഞ്ച് നേതാവായ സച്ചിന് സിറോഹിയാണ് പോലീസിൽ പരാതി നൽകിയത്. കൊറോണ വൈറസ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
നൗഷാദിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
റൊട്ടി തയ്യാറാക്കുന്നതിനു മുന്‍പ് നൗഷാദ് അതില്‍ തുപ്പുകയും ശേഷം തന്തൂരിയില്‍ ഇടുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം.
തെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേ
കേരളം ഇത്തവണ ആര് ഭരിക്കും? 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം, ഭരണം കിട്ടിയാലും സീറ്റ് കുറയും