Viral Video: കയ്യിൽ പോസ്റ്ററുമായി യുവാവ്..കണ്ടയുടൻ ദൈവമേ എന്ന് യുവതി'; എയർഇന്ത്യയിലെ ക്യൂട്ട് നിമിഷം
പ്രണയം മനുഷ്യനെക്കൊണ്ട് സാഹസികമായ കാര്യങ്ങള്‍ പോലും ചെയ്യുപ്പിക്കുമെന്നാണല്ലോ..പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്നു പറഞ്ഞാലും തെറ്റില്ല. ഇനി പറയാന്‍ പോകുന്ന വളരെ മനോഹരമായ ഒരു വിവാഹഭ്യര്‍ത്ഥനയെക്കുറിച്ചാണ്. ആകാശത്ത് വെച്ച് നടന്ന ഒരു മ്യാരേജ് പ്രൊപ്പോസല്‍. അടുത്തകാലത്തായി എയര്‍ഇന്ത്യയെക്കുറിച്ച് പല മോശം വാര്‍ത്തകള്‍ വന്നുനിറഞ്ഞിട്ടുണ്ട്...
എന്നാല്‍ ഈ മനോഹരമായ നിമിഷം നടന്നത് എയര്‍ ഇന്ത്യയില്‍ വെച്ചായിരുന്നു...സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ വീഡിയോ. ലിങ്കിഡ് ഇന്നില്‍ രമേഷ് കൊട്‌നാന എന്ന വ്യക്തിയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 51 സെക്കന്റ് മാത്രമാണ് ഈ വീഡിയോയ്ക്കുള്ള ദൈര്‍ഘ്യം. വിമാനത്തിന്റെ ഇടനാഴിയിലൂടെ ഒരു യുവാവ് നടന്നുവരുന്നത് കാണാം.

അയാളുടെ കയ്യില്‍ ഒരു പോസ്റ്ററുമുണ്ട് നടന്നുവന്നത് അയാള്‍ തന്റെ പ്രതിശ്രുത വധുവിന്റെ അരികിലെത്തി യുവാവിനെ കണ്ട യുവതി ആകെ അമ്പരുന്നുപോയ..പിന്നീട് നാണംവരുന്നതും കാണാം...യുവാവ് യുവതിക്കെതിരെ ഫോട്ടോ ഒട്ടിച്ച ആ പോസ്റ്റര്‍ പിടിച്ചുനില്‍ക്കുകയാണ്.യുവതി സീറ്റില്‍ നിന്ന് ഇറങ്ങി യുവാവിന്റെ അരികിലേക്ക് പോകുന്നു. ഉടന്‍ തന്നെ യുവതിക്ക് മുന്നില്‍ മുട്ടുകുത്തി യുവാവ് അവള്‍ക്കു നേരെ മോതിരം നീട്ടുന്നു..ഇരുവരും കെട്ടിപ്പിടിക്കുമ്പോള്‍ മറ്റ് യാത്രക്കാര്‍ കയ്യടിക്കുന്നു...എയര്‍ഇന്ത്യയിലെ ജീവനക്കാര്‍ തന്നെയാണ് ഈ മനോഹര ദൃശ്യം റെക്കോര്‍ഡ് ചെയ്തിരിക്കുന്നതും...

"സ്വർഗ്ഗത്തിൽ വച്ച് വിവാഹാലോചന നടത്തി. പ്രണയം അന്തരീക്ഷത്തിലാണ്. മുംബൈയിലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ ദമ്പതികൾക്കായി വിവാഹ മണി മുഴങ്ങിക്കൊണ്ടിരുന്നു, ഒരാൾ വായുവിൽ മുട്ടുകുത്തി നിന്ന് തന്റെ #പ്രതിശ്രുതവധുവിനോട് പ്രണയത്തോടെ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ഞെട്ടിപ്പോയി. ," പോസ്റ്റിന്റെ അടിക്കുറിപ്പിൽ എഴുതി..'

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ വെച്ചുള്ള വിവാഹം കണ്ടിട്ടുണ്ട്, സ്വര്‍ഗത്തില്‍ വെച്ച് കല്യാണം നടക്കുക എന്ന് കേട്ടിട്ടുമുണ്ട്..എന്നാല്‍ ആദ്യമായാണ് കാണുന്നത് എന്നാണ് ഒരാള്‍ കുറിച്ചത്.

ഇവരുടെ ജീവിതം ഇതുപോലെ മനോഹരമാകട്ടേ എന്നാണ് മറ്റൊരു കമന്റ്.. ഇതൊക്കെ ഒരു ഭാഗ്യമാണ്..ജീവിതം ഇതുപോലെ മനോഹരമായി വേറിട്ടതായി തന്നെ നിൽക്കേട്ടേ എന്നാണ് മറ്റൊരു ആൾ കമന്റി ഇട്ടത്... എന്തായാലും ആളുകൾ വീഡിയോ ഏറ്റെടുത്തു.












Click it and Unblock the Notifications