കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാള്‍; വീഡിയോ പ്രചരിക്കുന്നു, യാഥാര്‍ഥ്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ ആംആദ്മ പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വീഡിയോ വൈറലാകുന്നു. കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുള്ള കെജ്രിവാളിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരിക്കുന്നത്.

ബിജെപി ജയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിച്ചു. വീഡിയോ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിശദാംശങ്ങള്‍...

മൂന്ന് വര്‍ഷം പഴയ വീഡിയോ

മൂന്ന് വര്‍ഷം പഴയ വീഡിയോ

മൂന്ന് വര്‍ഷം മുമ്പുള്ള അരവിന്ദ് കെജ്രിവാളിന്റെ വീഡിയോ ആണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അഭ്യര്‍ഥന എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് വര്‍ഷം മുമ്പുള്ളതാണെന്ന് മാത്രമല്ല, വീഡിയോയില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്.

പ്രചാരണം ഇങ്ങനെ

പ്രചാരണം ഇങ്ങനെ

2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാള്‍ തന്നെ പുറത്തുവിട്ട വീഡിയോ ആണിത്. അന്നു രജ്പുത് എന്ന വ്യക്തിയുടെ ഫേസ്ബുക്കിലാണ് വീഡിയോ ആദ്യം കണ്ടത്. 'എഎപി നിലപാട് മാറ്റിയോ. കോണ്‍ഗ്രസിന് വോട്ട് ചോദിക്കുന്നു. ദില്ലിക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെജ്രിവാള്‍ പറയുന്നു' എന്ന് അന്നു രജ്പുത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

 2017 ജനുവരി 30ന്

2017 ജനുവരി 30ന്

ഇന്ത്യ ടുഡെ നടത്തിയ അന്വേഷണത്തില്‍ 2017 ജനുവരി 30ന് കെജ്രിവാള്‍ പുറത്തിറക്കിയ വീഡിയോ ആണിതെന്ന് ബോധ്യപ്പെട്ടു. എഡിറ്റ് ചെയ്താണ് ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കിയിരിക്കുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കെജ്രിവാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

 കെജ്രിവാളിന്റെ വാക്കുകള്‍

കെജ്രിവാളിന്റെ വാക്കുകള്‍

ആര്‍എസ്എസ്, അകാലിദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടുദിവസമായി എല്ലാ വീടുകളിലും കയറിയിറങ്ങുന്നു. ഇത്തവണ തങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത് എന്നാണ് കെജ്രിവാള്‍ പറയുന്നത്. അന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

 അന്ന് തന്നെ വ്യാജന്‍ ഇറങ്ങി

അന്ന് തന്നെ വ്യാജന്‍ ഇറങ്ങി

2017ലും ഇതേ വീഡിയോ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെടുന്നു എന്ന മട്ടില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ 2017 ഫെബ്രുവരി 2ന് വിശദീകരണവുമായി കെജ്രിവാള്‍ മറ്റൊരു വീഡിയോ ഇറക്കി. കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഐക്യശ്രമം നടന്നിരുന്നു, എങ്കിലും...

ഐക്യശ്രമം നടന്നിരുന്നു, എങ്കിലും...

2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും ഐക്യചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ വിജയം കണ്ടില്ല. ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എഎപിയും കോണ്‍ഗ്രസും വേറിട്ടാണ് മല്‍സരിക്കുന്നത്. എഎപിയുടെ ദില്ലി ഭരണം അഴിമതിയില്‍ മുങ്ങിയതാണെന്നാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം.

'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?

English summary
Video of Arvind Kejriwal asking to vote for Congress goes viral, But Old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X