ക്രിമിനലുകള്‍ക്കൊപ്പം പോലീസുകാരുടെ പാര്‍ട്ടി; വീഡിയോ വൈറല്‍
പറ്റ്‌ന: ക്രിമിനലുകള്‍ക്കൊപ്പം പോലീസുകാര്‍ പാര്‍ട്ടി നടത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബിഹാറിലെ സഹസ്ര ജില്ലയിലാണ് സംഭവം. പോലീസുകാരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വൈറലായതിനെ തുടര്‍ന്നാണ് അന്വേഷണം.
ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ പ്രാദേശിയ ക്രിമിനല്‍ സംഘവുമായി അടുത്തിടപഴകുന്നതാണ് വീഡിയോ. പോലീസുകാര്‍ യൂണിഫോമിലാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ക്രിമിനലുകള്‍ക്കൊപ്പം പോലീസുകാര്‍ മദ്യപിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വീഡിയോയിലുണ്ട്.

സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുബോധ് കുമാര്‍ ബിശ്വാസ് പറയുന്നത്. സഹപ്രവര്‍ത്തകര്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് കുറ്റകരമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.


Click it and Unblock the Notifications