കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസുകാര്‍ നഗ്നനാക്കി; വീഡിയോ ഫേസ്ബുക്കില്‍ വൈറല്‍
ഭട്ടിണ്ട: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് സ്‌റ്റേഷനില്‍വെച്ച് നഗ്നനാക്കിയതിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായി. പഞ്ചാബിലെ ഭട്ടണ്ടയില്‍ 2015 നവംബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വീഡിയോ വൈറലായതോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഭായ് രൂപ ഗ്രാമത്തിലെ ധരം സിങ് ആണ് പോലീസ് അധിക്ഷേപത്തിന് ഇരയായിരിക്കുന്നത്. സംഭവം നടക്കുന്നതിന്റെ മുന്‍പ് ധരം സിങ് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ് മിനിസ്റ്റര്‍ സിക്കന്ദര്‍ സിങ്ങിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ കരുതല്‍ തടങ്കായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അന്നേദിവസം രാത്രി നാലു പോലീസുകാര്‍ ചേര്‍ ധരം സിങ്ങിനെ സ്റ്റേഷന്‍ പോലീസ് ഓഫീറുടെ മുന്നിലെത്തിച്ചു. ഇവിടെവെച്ച് ചോദ്യം ചെയ്യുകയും പിന്നീട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വസ്ത്രം അഴിച്ചതോടെ ഇതിന്റെ വീഡിയോ മറ്റൊരു പോലീസുകാരന്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
പോലീസ് വിട്ടയച്ചശേഷം ഇതേകുറിച്ച് ധരംസിങ്ങിന്റെ മകന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പോലീസുകാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ കഴിഞ്ഞദിവസം ശിരോമണി അകാലിദള്‍ നേതാവിന്റെ മകന്‍ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ വീഡിയോ ആണ് വൈറലായി ഇപ്പോള്‍ മാറിയത്.












Click it and Unblock the Notifications