Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനറൽ ക്ലാസിനെക്കാളും തിരക്കാണല്ലോ'; കാലുകുത്താൻ സ്ഥലമില്ലാതെ വന്ദേഭാരത്, വീഡിയോ വൈറൽ

തിരക്കില്ലാതെ യാത്ര ചെയ്യാനാണ് പലരും റിസർവേഷൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നത്. എന്നിട്ടും തിക്കിലും തിരക്കിലും പോകേണ്ട അവസ്ഥയാണ് ഇപ്പോൾ. സമീപകാല സംഭവങ്ങൾ ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം സേവനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ട്. ജനറൽ ടിക്കറ്റ് എടുത്തവർ റിസർവ്ഡ് ക്ലാസുകളിൽ അതിക്രമിച്ച് കയറുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നതായാണ് റിപ്പോർട്ട്. പല എക്‌സ്പ്രസ് ട്രെയിനുകളുടെയും സ്ലീപ്പർ, എസി ക്ലാസുകളിൽ ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വന്ദേ ഭാരത് എക്‌സ്പ്രസിലും തിരക്ക് തന്നെയാണ്. ലഖ്‌നൗ ജംഗ്‌ഷൻ - ഡെറാഡൂൺ വന്ദേ ഭാരത് എക്‌സ്‌പ്രസിൽ അടുത്തിടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. "കടന്നുകയറ്റം എല്ലായിടത്തും എത്തിയിരിക്കുന്നു" എന്ന തലക്കെട്ടിൽ മനു എന്ന ആൾ എക്സിൽ പങ്കിട്ട ഒരു വൈറൽ വീഡിയോ ട്രയിനിലെ തിരക്ക് കാണിക്കുന്നു. ജൂൺ 9 ന് പോസ്റ്റ് ചെയ്ത വീഡിയോ 200,000 വ്യൂസ് നേടി.

Vandebharat

ഇത്തരം പ്രീമിയം ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് എടുത്തവർ യാത്ര ചെയ്യുന്നത് എങ്ങനെയാണെന്നാണ് യാത്രക്കാർ സംശയം പ്രകടിപ്പിച്ചു "ടിക്കറ്റില്ലാത്ത യാത്രക്കാർ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ടോ? ആശ്ചര്യപ്പെടുത്തുന്നു!" എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്, പ്രീമിയം സേവനങ്ങളുടെ നിലവാരം നിലനിർത്താൻ ടിക്കറ്റ് പരിശോധന കർശനമാക്കണമെന്ന് പലരും ആവശ്യപ്പെട്ടു.

റെയിൽവേ സ്റ്റേഷനുകളിൽ മെട്രോ പോലുള്ള സംവിധാനം വേണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ചില ഉപയോക്താക്കൾ പ്രീമിയം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന് പ്രത്യേക സുരക്ഷാ നടപടികൾ നിർദ്ദേശിച്ചു. സാധുവായ ടിക്കറ്റില്ലാത്തവരെ ഇത്തരം ട്രെയിനുകളിൽ പ്രവേശിപ്പിക്കരുതെന്നാണ് പറയുന്നത്.

അർച്ചിത് നഗർ എന്ന അക്കൗണ്ടിൽ നിന്ന് വീഡിയോ ലൈവ് ആയിട്ട് പങ്കുവെച്ചിരിക്കുന്നുണ്ട്. ജൂൺ 9 നാണ് സംഭവം നടന്നതെന്ന് ലഖ്‌നൗ ജംഗ്ഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ (ഡി ആർഎം) അറിയിച്ചു. റിസർവേഷൻ ടിക്കറ്റില്ലാത്ത യാത്രക്കാർ ലക്‌നൗ ജംഗ്ഷനിൽ കയറിയതായി ഡിആർഎം അറിയിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ (ആർപിഎഫ്) സഹായത്തോടെ ഈ യാത്രക്കാരെ നീക്കം ചെയ്തു.

ഇന്ത്യൻ റെയിൽവേ ആരംഭിച്ച സെമി - ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഇത് ഒരു പ്രീമിയം സേവനമായി കണക്കാക്കപ്പെടുന്നു, അതിനനുസരിച്ച് തന്നെയാണ് ടിക്കറ്റ് നിരക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരം ട്രെയിനുകളിൽ പോലും ഇത്തരത്തിൽ തിരക്ക് ഉണ്ടാവുന്നത് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+