ഇന്ത്യന്‍ പട്ടാളം ആരുടെ മുന്നിലും അടിയറവ് പറയില്ല, അഭിമാനത്തോടെ മലയാളി സൈനികൻ, വീഡിയോ വൈറൽ
പുല്‍വാമ സംഭവത്തിന് പിന്നാലെ ഭീകരവാദത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ക്ക് ചുട്ടമറുപടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കശ്മീര്‍ പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ ഭീകരാക്രമണത്തിന് എതിരെ മലയാളിയായ ഒരു സൈനികന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയാണ്.
ഭീകരര്‍ക്ക് തിരച്ചടി നല്‍കണമെന്ന ശക്തമായ വികാരമാണ് ഈ പട്ടാളക്കാരന്‍ പങ്ക് വെയ്ക്കുന്നത്. ഇന്ത്യന്‍ പട്ടാളം ആരുടെ മുന്നിലും അടിയറവ് പറയില്ലെന്ന് ഭീകരവാദികളെ ഭീകര സംഘടനകളോ മനസ്സിലാക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.

പാകിസ്ഥാന്‍ സംഘടനയ്‌ക്കോ ചാരന്മാര്‍ക്കോ ഇന്ത്യന്‍ സേനയുടെ മുന്നില്‍ നേര്‍ക്ക് നേര്‍ നിന്ന് വെല്ലുവിളിച്ച്, തോക്ക് കൊണ്ട് ധീരമായി പോരാടാന്‍ സാധിക്കില്ല. ഇന്ത്യന്‍ സേനയും അമേരിക്കയുടെ ആയുധവും ഉണ്ടെങ്കില്‍ ലോകത്തെ കീഴടക്കാന്‍ കഴിവുളളവനാണ് ഇന്ത്യന്‍ പട്ടാളക്കാരനെന്നും അതാണ് ഇന്ന് രാജ്യം അംഗീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പണം കൊടുത്തോ നന്ദി വാക്കുകള്‍ പറഞ്ഞോ മരിച്ച് പോയ സൈനികന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സാധിക്കില്ല. ഒരു പാര്‍ട്ടിക്കും സംഘടനയ്ക്കും അതിന് സാധിക്കില്ല. കാരണം ഒരു നിമിഷം കൊണ്ട് പൊലിഞ്ഞത് അനേകം പട്ടാളക്കാരുടെ സ്വപ്‌നമാണ്. മരണത്തെ ഭയക്കുന്നവരല്ല ഇന്ത്യന്‍ സൈനികരെന്നും ഇദ്ദേഹം പറയുന്നു. ഏത് സംസ്ഥാനക്കാരാണെങ്കിലും മരിച്ച ജവാന്മാര്‍ ഇന്ത്യന്‍ രക്തമാണ് ഓരോരുത്തരുടേയും സിരകളിലൂടെ ഒഴുകുന്നത്. ഇതിന് മറുപടി സൈന്യം നല്‍കുമെന്നും ഈ പട്ടാളക്കാരന്‍ വീഡിയോയില്‍ പറയുന്നു.












Click it and Unblock the Notifications