കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിനുള്ളില്‍ പറന്നുയര്‍ന്ന് പ്രാവ്; ബോര്‍ഡിംഗ് പാസ് നല്‍കാന്‍ സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ

  • By S Swetha
Google Oneindia Malayalam News

ദില്ലി: അഹമ്മദാബാദില്‍ നിന്നും ജയ്പൂരിലേക്കുള്ള ഗോ എയര്‍ വിമാനം വെള്ളിയാഴ്ച വൈകുന്നേരം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങള്‍ക്ക്. അപ്രതീക്ഷിതമായി വിമാനത്തിനകത്തെത്തിയ ഒരു പ്രാവ് കാരണം വിമാനം അരമണിക്കൂര്‍ വൈകിയാണ് പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് വിമാനത്തിനകത്ത് പ്രാവിനെ കണ്ടെത്തിയത്. എന്നാല്‍ വിമാനത്തിനകത്ത് എങ്ങനെയാണ് പ്രാവ് അകപ്പെട്ടത് എന്നതിനെ കുറിച്ച് വ്യക്തതയില്ല.

'കെജ്രിവാള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഇത് വലിയ തെറ്റ്'; ആംആദ്മിക്കെതിരെ ശക്തമായ വിമര്‍ശനം'കെജ്രിവാള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഇത് വലിയ തെറ്റ്'; ആംആദ്മിക്കെതിരെ ശക്തമായ വിമര്‍ശനം

വിമാനത്തിന്റെ അകത്ത് ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് പ്രാവ് പറന്നു കളിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആവേശ ഭരിതരായ ചില യാത്രക്കാര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. ചിലര്‍ പക്ഷിയെ പിടിക്കാനായി നടത്തുന്ന ശ്രമങ്ങളും ദൃശ്യങ്ങളില്‍ കാണാം. അതേസമയം പ്രാവിന് പുറത്തേക്ക് പറക്കാനായി ഫ്‌ളൈറ്റിന്റെ പിറകു വശത്തെ വാതില്‍ തുറക്കണമെന്ന് ആരോ ജീവനക്കാരെ നിര്‍ദ്ദേശിക്കുന്നതായും ദൃശ്യത്തിലുണ്ട്.

pigeon-in-goair-1-15

ട്വിറ്റര്‍ ഉപയോക്താവായ പ്രശാന്താണ് 30 സെക്കന്‍ഡ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് പേരാണ് കണ്ടത്. ബോറടിച്ച ഒരു പ്രാവ് ഇന്നലെ ഗോ എയര്‍ ലൈനിലെത്തി എന്നാണ് ഒരാള്‍ അഭിപ്രായം പങ്കുവെച്ചത്. പ്രാവിന് ബോര്‍ഡിംഗ് പാസ് നല്‍കണമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അതേസമയം, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗോ എയര്‍ അധികൃതര്‍ രംഗത്തെത്തി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും സംഭവത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷണം നടത്തുമെന്നും എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജയ്പൂര്‍ വിമാനത്താവളത്തില്‍ വൈകീട്ട് 6.15ന് എത്തേണ്ടിയിരുന്ന വിമാനം അരമണിക്കൂര്‍ വൈകി 6.45നാണ് എത്തിയത്. സാധാരണയായി പക്ഷികള്‍ വിമാനത്തിനകത്ത് കയറുന്ന സംഭവങ്ങള്‍ വളരെ വിരളമാണ്. പക്ഷേ പക്ഷികള്‍ വിമാനത്തിന് പുറത്തെ എഞ്ചിനുകളില്‍ കുരുങ്ങി യാത്ര തടസ്സപ്പെട്ട ധാരാളം സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..

English summary
Video of Piegeon goes viral inside Go Air flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X