മനുഷ്യന്റെ തല തിന്നുന്ന ഞെട്ടിക്കുന്ന ആചാരം, 4 പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു
തെന്മല: ശക്തിമാടസ്വാമി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുളള ആചാരങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോ വൈറല്‍. ആചാരങ്ങളുടെ ഭാഗമായി മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വാമിയാട്ടം എന്നാണ് ഈ ആചാരത്തിന്റെ പേര്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ തെങ്കാശി പോലീസ് കേസെടുത്തു.
തെങ്കാശിയിലെ പാവൂര്‍ സത്രം കല്ലാരണി ഗ്രാമത്തിലാണ് ശക്തിമാട സ്വാമി ക്ഷേത്രം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം നടന്നത്. അതിനിടെയാണ് സ്വാമിയാട്ടം എന്നുളള ആചാരം. പൂജാരിമാര്‍ വേട്ടയ്ക്ക് പോവുകയും വേട്ട കഴിഞ്ഞ് തിരിച്ച് എത്തിയ ശേഷം മനുഷ്യന്റെ തല തിന്നുകയും ചെയ്യുന്നതാണ് ഈ വിചിത്രവും ഞെട്ടിക്കുന്നതുമായ ആചാരം.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
4 പൂജാരിമാരാണ് ഈ ചടങ്ങിന്റെ ഭാഗമായത്. ഇവരടക്കം പത്ത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചടങ്ങിന്റെ വീഡിയോ ഉത്സവത്തിനെത്തിയ ചിലര്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലും വിവാദവുമായത്. വന്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വില്ലേജ് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.
മനുഷ്യന്റെ തല തിന്നുന്ന ചടങ്ങ് എല്ലാ വര്‍ഷവും ശക്തിമാടസ്വാമി എന്നുളള ഈ കുടുംബക്ഷേത്രത്തില്‍ നടക്കാറുളളതാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചടങ്ങിലേക്ക് വേണ്ട മനുഷ്യത്തല സംഘടിപ്പിച്ചത് ഗ്രാമത്തിലെ ശ്മശാനത്തില്‍ നിന്നാണ് എന്നാണ് പൂജാരിമാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. ഇത് മനുഷ്യന്റെ തല തന്നെ ആണോ എന്നും പാവൂര്‍ സത്രം പോലീസ് അന്വേഷിക്കുന്നുണ്ട്.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications