Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ എസ്ഐയുടെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ; സമരത്തിനിടെ പരസ്യമായി അപമാനിച്ചു, വീഡിയോ

കോയമ്പത്തൂരിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസിന്റെ മാറിടത്തിൽ കയറി പിടിച്ചത്.

കോയമ്പത്തൂർ: വിദ്യാർത്ഥി സമരത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പരസ്യമായി അപമാനിച്ചു. കോയമ്പത്തൂരിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസിന്റെ മാറിടത്തിൽ കയറി പിടിച്ചത്.

വനിതാ പോലീസ് ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമരത്തിനെത്തിയ വിദ്യാർത്ഥികളിലാരോ ആണ് വനിതാ പോലീസിനെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയിട്ടും നീറ്റ് പരീക്ഷ കാരണം എംബിബിഎസിന് സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. കോയമ്പത്തൂരിലും വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ സമരത്തിനിടെയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചത്.

ആൾക്കുട്ടത്തിനിടയിൽ...

ആൾക്കുട്ടത്തിനിടയിൽ...

സമരം ചെയ്ത വിദ്യാർത്ഥികളെ റോഡിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചത്.

മാറിടത്തിൽ...

മാറിടത്തിൽ...

കോയമ്പത്തൂർ അസിസ്റ്റന്റ് കമ്മീഷണറാണ് വനിതാ എസ്ഐയുടെ മാറിടത്തിൽ കയറി പിടിച്ചത്. സമരത്തിനെത്തിയ വിദ്യാർത്ഥികളിലൊരാളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.

തട്ടിമാറ്റാൻ ശ്രമിച്ചിട്ടും...

തട്ടിമാറ്റാൻ ശ്രമിച്ചിട്ടും...

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസിസ്റ്റന്റ് കമ്മീഷണർ വനിതാ എസ്ഐയെ കയറി പിടിച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥ കമ്മീഷണറുടെ കൈ തട്ടിമാറ്റാൻ പലതവണ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

വിശദീകരണം...

വിശദീകരണം...

എന്നാൽ സംഭവത്തിന് പിന്നിൽ തനിക്ക് മറ്റു ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും, വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കോയമ്പത്തൂർ അസിസ്റ്റന്റ് കമ്മീഷണർ ജയറാം ദി ന്യൂസ് മിനിറ്റ് പോർട്ടലിനോട് പ്രതികരിച്ചത്. അസിസ്റ്റന്റ്
കമ്മീഷണറുടെ പ്രതികരണം ദി ന്യൂസ് മിനിറ്റാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സാഹചര്യം...

സാഹചര്യം...

പ്രക്ഷുബ്ദരായ വിദ്യാർത്ഥികളെ നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം. സംഘർഷാവസ്ഥ നിയന്ത്രിക്കാനാണ് മുൻഗണന കൊടുത്തത്. അതിനിടെ ഒരു സ്ത്രീയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നും, സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങൾ വീണ്ടും വീണ്ടും കാണിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജയറാം പറഞ്ഞു.

അന്വേഷണം...

അന്വേഷണം...

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് കമ്മീഷണർ അറിയിച്ചത്. അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായും ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ...

വിദ്യാർത്ഥി സമരത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+