കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കൊറോണ ബാധിച്ച് മരിച്ച് വീഴുന്നു... സത്യാവസ്ഥ ഇതാണ്!!

Google Oneindia Malayalam News

ദില്ലി: ഇറ്റലിയിലെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കൊറോണ ബാധിച്ച് മരിച്ച് വീഴുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 15 മിനുട്ടുള്ള ഈ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഇത് പ്രചരിപ്പിച്ചവരാണ് ഇറ്റലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ കുറച്ച് പേര്‍ പറഞ്ഞത് ആഡിസ് അബാബ് വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ്. മരിച്ചവര്‍ക്കെല്ലാം കൊറോണ ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം തീര്‍ത്തും വ്യാജമാണ്. സത്യത്തിന്റെ ഒരു കണിക പോലും ഇല്ല ഇതില്‍. കൊറോണ വൈറസിന്റെ സമയത്തുള്ള വ്യാജപ്രചാരണങ്ങളില്‍ ഒന്നാണ് ഇത്.

1

ചിലര്‍ ഇറ്റലിയിലെ വിമാനത്താവളത്തില്‍ വരിയില്‍ നില്‍ക്കുന്നവര്‍ പോലും മരിച്ച് വീഴുകയാണെന്ന് പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം തീര്‍ത്തും വ്യാജം തന്നെയാണ്. നവംബര്‍ 2019ന് സെനഗലിലെ ബ്ലെയ്‌സ് ഡയാഗ്ന വിമാനത്താവളത്തില്‍ നടന്ന മോക്ക് ഡ്രില്ലിന്റെ വീഡിയോ ആണ് ഇവര്‍ കൊറോണയുടെ പേരില്‍ പ്രചരിപ്പിച്ചത്. തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്തുന്നത് കാണിച്ച് കൊടുക്കാന്‍ പോലീസും മറ്റ് സ്റ്റാഫുകളും ചേര്‍ന്ന് നടത്തിയ മോക് ഡ്രില്ലാണ് ഇത്. മുമ്പ് ഈ വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്രയും വലിയ വ്യാജ പ്രചാരണമാണ് കൊറോണയുടെ പേരില്‍ നടന്നിരിക്കുന്നത്.

അതേസമയം ഇറ്റലിയില്‍ യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലാണ്. എല്ലാ അവശ്യ ബിസിനസുകളും ഏപ്രില്‍ മൂന്ന് വരെ അടച്ചിടാനാണ് ഇറ്റലി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ഉല്‍പ്പാദനത്തിന്റെ ഭാഗമായുള്ള ഉല്‍പ്പാദന കാര്യങ്ങള്‍ മാത്രമാണ് തല്‍ക്കാലം തുറന്നിടുകയെന്ന് പ്രധാനമന്ത്രി ഗുസെപ്പെ കോണ്ടെ പറഞ്ഞു. ഇറ്റലിയില്‍ 793 മരണങ്ങളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതുവരെ 13000ലധികം പേര്‍ ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം പേര്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ 92000 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.

ഇറ്റലിയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചതില്‍ കൂടുതലും പുരുഷന്‍മാരാണ്. എട്ട് ശതമാനം പുരുഷന്‍മാരാണ് മരിച്ചത്. സ്ത്രീകളില്‍ ഇത് അഞ്ച് ശതമാനമാണ്. ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 25000ലധികം കേസുകളില്‍ 58 ശതമാനം പുരുഷന്‍മാരാണ്. 1697 മരണങ്ങളില്‍ 70 ശതമാനവും പുരുഷന്‍മാരാണ്. ചൈനയില്‍ പോലും ഇത് 2.8 ശതമാനമാണ്. അതേസമയം അത്യാവശ്യമല്ലാത്ത ആഭ്യന്തര യാത്രകള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഫുട്‌ബോള്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലോറന്‍സോ സാന്‍സ് കൊറോണ ബാധിച്ച് മരിച്ചു. 1995 മുതല്‍ 2000 വരെ ഇയാള്‍ റയലിന്റെ പ്രസിഡന്റായിരുന്നു. പോപ്പ് താരം റിഹാന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അഞ്ച് മില്യണ്‍ സംഭാവന ചെയ്തു.

English summary
video showing passengers dying at italy airport due to coronavirus is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X