മദ്യപിച്ച് കാര്‍ ഓടിച്ച ഡ്രൈവര്‍ ഇടിച്ചിട്ടത് 7 പേരെ; സംഭവം ബംഗളൂരുവിലെ തിരക്കേറിയ നടപ്പാതയില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബംഗളൂരു: ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നഗരത്തിലെ തിരക്കേറിയ നടപ്പാതകളിലൊന്നായ എച്ച്എസ്ആര്‍ ലേഔട്ടില്‍ മദ്യപിച്ച് വണ്ടിയോടിച്ച ഡ്രൈവര്‍ 7 പേരെ ഇടിച്ചിട്ടത്. നടപ്പാതയിലൂടെ പോകുകയായിരുന്നവരെ ഇടിച്ചു തെറിപ്പിച്ച് കൊണ്ട് കാര്‍ കയറി വരുന്ന ദൃശ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എച്ച്എസ്ആര്‍ ലേ ഔട്ടിലെ ഏഴാമത് ഫേസിലെ 17ാമത് ക്രോസിലാണ് അപകടം നടന്നത്. സ്വകാര്യ കാബ് ഡ്രൈവര്‍ മുപ്പതുകാരനായ രാജേന്ദ്രയാണ് മദ്യപിച്ച് വണ്ടിയോടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ പരിക്കേറ്റ 7 പേരില്‍ 5 പേര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്. എന്നാല്‍ രണ്ട് പേരുടേത് ഗുരുതര പരിക്കാണ്. ഇവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
റോഡരികിലെ ഒരു ഭക്ഷണശാലയ്ക്ക് മുന്നില്‍ നില്ക്കുകയായിരുന്നവരുടെയും നടന്നു പോകുകയായിരുന്നവരുടെയും മുകളിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറുന്നതിനിടെ വണ്ടിയിലിരുന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.
#WATCH Bengaluru: A drunk person drove his car over pedestrians on a footpath at HSR Layout locality. The driver was taken into police custody & injured were admitted to hospital. Case registered. #Karnataka pic.twitter.com/mmS8e69MPw
— ANI (@ANI) August 19, 2019