കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് കാര്‍ ഓടിച്ച ഡ്രൈവര്‍ ഇടിച്ചിട്ടത് 7 പേരെ; സംഭവം ബംഗളൂരുവിലെ തിരക്കേറിയ നടപ്പാതയില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Google Oneindia Malayalam News

ബംഗളൂരു: ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നഗരത്തിലെ തിരക്കേറിയ നടപ്പാതകളിലൊന്നായ എച്ച്എസ്ആര്‍ ലേഔട്ടില്‍ മദ്യപിച്ച് വണ്ടിയോടിച്ച ഡ്രൈവര്‍ 7 പേരെ ഇടിച്ചിട്ടത്. നടപ്പാതയിലൂടെ പോകുകയായിരുന്നവരെ ഇടിച്ചു തെറിപ്പിച്ച് കൊണ്ട് കാര്‍ കയറി വരുന്ന ദൃശ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എച്ച്എസ്ആര്‍ ലേ ഔട്ടിലെ ഏഴാമത് ഫേസിലെ 17ാമത് ക്രോസിലാണ് അപകടം നടന്നത്. സ്വകാര്യ കാബ് ഡ്രൈവര്‍ മുപ്പതുകാരനായ രാജേന്ദ്രയാണ് മദ്യപിച്ച് വണ്ടിയോടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ പരിക്കേറ്റ 7 പേരില്‍ 5 പേര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്. എന്നാല്‍ രണ്ട് പേരുടേത് ഗുരുതര പരിക്കാണ്. ഇവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു; ലോക മനുഷ്യാവകാശ ദിനത്തില്‍ മമതാ ബാനര്‍ജിയുടെ ട്വീറ്റ്കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു; ലോക മനുഷ്യാവകാശ ദിനത്തില്‍ മമതാ ബാനര്‍ജിയുടെ ട്വീറ്റ്

drunkendrive

റോഡരികിലെ ഒരു ഭക്ഷണശാലയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നവരുടെയും നടന്നു പോകുകയായിരുന്നവരുടെയും മുകളിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറുന്നതിനിടെ വണ്ടിയിലിരുന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

English summary
video shows drunken driver running over people in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X