വിദ്യാര്‍ഥിനിക്ക് പിന്നാലെ ഓടി മര്‍ദ്ദിക്കുന്ന വീഡിയോ; എല്‍പിയുവില്‍ നടക്കുന്നതെന്ത്? അന്വേഷണം വേണം

പഞ്ചാബിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ മരണം വലിയ പ്രതിഷേധത്തിന് കാരണമായ പിന്നാലെ പുതിയ വീഡിയോ പ്രചരിക്കുന്നു. വിദ്യാര്‍ഥിനിക്ക് പിന്നാലെ ഓടി ഒരാള്‍ അവരെ മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍. ഇത് കണ്ട് നില്‍ക്കുന്ന പുരുഷന്മാരെയും വീഡിയോയില്‍ കാണാം. ഈ വീഡിയോ ലൗലി സര്‍വകലാശാലയില്‍ നിന്നാണ് എന്നാണ് പ്രചാരണം.

വീഡിയോ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് അകാലിദള്‍ ജനറല്‍ സെക്രട്ടറി ബിക്കറാം സിങ് മജീതിയ ആവശ്യപ്പെട്ടു. വീഡിയോയുടെ ആധികാരികത പരിശോധിക്കണം. സര്‍വകലാശാലയില്‍ നിന്നാണ് എങ്കില്‍ ശക്തമായ നടപടി എടുക്കണം. പ്രതിഷേധം ശക്തമായതോടെ പത്ത് ദിവസം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍വകലാശാല. പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.

lpu student video demand probe-

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതാണ് പുതിയ സമരങ്ങള്‍ക്ക് കാരണം. ബലാല്‍സംഗത്തിന് ഇരയായതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്ന് പറയപ്പെടുന്നു. രണ്ടാഴ്ച മുമ്പ് തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ഥിനിയും ഇവിടെ ആത്മഹത്യ ചെയ്തിരുന്നുവത്രെ. ബിജെപി രാജ്യസഭാ എംപി അശോക് മിത്തല്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല.

ബിജെപിയും പഞ്ചാബ് ഭരിക്കുന്ന എഎപിയും ഒത്തുകളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് എംപി പവന്‍ ഖേര വിമര്‍ശിച്ചു. പഞ്ചാബില്‍ ഇങ്ങനെ ഒരു സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിങ് രാജ കുറ്റപ്പെടുത്തി. ആശങ്കയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ഹെല്‍പ്പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം, ബലാല്‍സംഗം നടന്നിട്ടില്ലെന്നും യാതൊരു കുഴപ്പവുമില്ലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്ന വീഡിയോ സര്‍വകലാശാല പുറത്തുവിട്ടു. ഈ വീഡിയോ തങ്ങളുടെ അനുമതിയില്ലാതെയാണ് പുറത്തുവിട്ടത് എന്ന് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. തങ്ങള്‍ മര്‍ദ്ദനം നേരിട്ടുവെന്നും അവര്‍ പറയുന്നു. സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് വനിതാ കമ്മീഷന്‍ കപൂര്‍ത്തല ഡിസിപിയോട് ആവശ്യപ്പെട്ടു.

ഭയത്തോടെയാണ് ഹോസ്റ്റലില്‍ കഴിയുന്നത് എന്ന് വിശദീകരിച്ച് വിദ്യാര്‍ഥിനികള്‍ വീഡിയോ പുറത്തുവിട്ടു. ഗാര്‍ഡുമാരെ മാറ്റിയെന്നും ആയുധങ്ങളുമായി ചിലര്‍ ഹോസ്റ്റലില്‍ കയറി എന്നുമാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. ഈ വീഡിയോ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പങ്കുവെച്ചു. സര്‍വകലാശാലയിലെ സ്ത്രീ സുരക്ഷയില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. ഹോസ്റ്റലില്‍ പോലും സുരക്ഷയില്ലെന്ന് സ്ത്രീ കരുതുന്നു എങ്കില്‍ ഗുരുതരമായ സാഹചര്യമാണെന്നും ദീപ്‌കെ പറഞ്ഞു.

ലൗലി സര്‍വകലാശാലയിലെ സംഭവം ഗൗരവത്തോടെ കാണണം എന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ചാന്‍സലറും ബിജെപി എംപിയുമായ അശോക് മിത്തല്‍ പോലീസിനെയും സംഘപരിവാറുകാരെയും ഉപയോഗിച്ച് വിദ്യാര്‍ഥി സമരം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ക്ലാസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ അവിടെയുള്ള 1500ല്‍ അധികം മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma