കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഗ്നേഷ് മേവാനിയെ തട്ടിക്കൊണ്ടുപോയി? പിന്നില്‍ ഗുജറാത്ത് പോലീസ്; പിടിച്ചിറക്കുന്ന വീഡിയോ പുറത്ത്

ഞായറാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്താന്‍ ജിഗ്നേഷ് തീരുമാനിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ പോലീസ് തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്. അഹ്മദാബാദിലെ പ്രക്ഷോഭ സ്ഥലത്തേക്ക് കാറില്‍ വരുമ്പോഴാണ് സംഭവം. ഇദ്ദേഹത്തെ കാറില്‍ നിന്ന് പിടിച്ചിറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിച്ചാണ് ജിഗ്നേഷ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. കോണ്‍ഗ്രസിന്റെയോ മറ്റു മുഖ്യധാരാ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ സ്വതന്ത്രനായി ജനവിധി തേടിയ ഇദ്ദേഹത്തിന്റെ വിജയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജിഗ്നേഷ് മേവാനിയുടെ ദളിത് മുന്നേറ്റ നീക്കങ്ങള്‍ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ...

വദ്ഗാം എംഎല്‍എ

വദ്ഗാം എംഎല്‍എ

ഗുജറാത്തിലെ വദ്ഗാം എംഎല്‍എയാണ് ജിഗ്നേഷ് മേവാനി. അഹ്മദാബാദില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നുണ്ട്. ഇവിടേക്ക് വരവെയാണ് ജിഗ്നേഷിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്.

ഷെഹ്‌ലയുടെ വീഡിയോ

ഷെഹ്‌ലയുടെ വീഡിയോ

എന്നാല്‍ തട്ടിക്കൊണ്ടുപോയെന്ന് വിവരം പുറത്തുവിട്ടത് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ആണ്. വീഡിയോ പുറത്തുവിട്ടതും ഇവര്‍ തന്നെ.

ദൃശ്യത്തിലുള്ളത്

ദൃശ്യത്തിലുള്ളത്

ജിഗ്നേഷ് മേവാനിയെ ഒരു സംഘം ആളുകള്‍ കാറില്‍ നിന്ന് പിടിച്ചിറക്കുന്ന ദൃശ്യമാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്. പിടിച്ചിറക്കുന്നവര്‍ സാധാരണ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പക്ഷേ, ഷെഹ്‌ല റാഷിദ് പറയുന്നത് ഇവര്‍ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരാണെന്നാണ്. പിന്നീട് പോലീസുകാര്‍ എത്തിയതും ദൃശ്യത്തില്‍ കാണാം.

ജിഗ്നേഷ് ട്വീറ്റ്

ജിഗ്നേഷ് ട്വീറ്റ്

ജിഗ്നേഷ് ഉപയോഗിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കാറില്‍ പ്രക്ഷോഭ സ്ഥലത്തേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി വലിച്ചിറക്കുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.

കാറിന്റെ കീ നശിപ്പിച്ചു

കാറിന്റെ കീ നശിപ്പിച്ചു

പിടിച്ചിറക്കിയത് മഫ്തിയിലെത്തിയ പോലീസുകാര്‍ തന്നെയാണ്. കാര്‍ തടഞ്ഞ പോലീസ് കാറിന്റെ കീ പിടിച്ചുവാങ്ങി നശിപ്പിച്ചു. പിന്നീട് ജിഗ്നേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായിട്ടാണ് കസ്റ്റഡി എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഹ്മദാബാദിലെ ശരങ്ക്പൂരില്‍ സമാധാനപരമായ സരമാണ് ജിഗ്നേഷ് മേവാനി നയിച്ചിരുന്നത്.

ഭാനു ഭായുടെ മരണം

ഭാനു ഭായുടെ മരണം

ഭാനു ഭായ് എന്ന ദളിതന്‍ അടുത്തിടെ തീ കൊളുത്തി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ജിഗ്നേഷും സംഘവും സമരം നടത്തിയിരുന്നത്. സമരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചുവരുന്നതിനിടെയാണ് ജിഗ്നേഷിനെ കസ്റ്റഡിയിലെടുത്തത്.

കളക്ട്രേറ്റിന് മുമ്പില്‍ തീക്കൊളുത്തി

കളക്ട്രേറ്റിന് മുമ്പില്‍ തീക്കൊളുത്തി

ഫെബ്രുവരി 15നാണ് പത്താന്‍ ജില്ലയിലെ കളക്ട്രേറ്റിന് മുമ്പില്‍ ഭാനുഭായ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. ദളിത് കുടുംബത്തിന് അനുവദിച്ച ഭൂമിയുടെ കൈവശാവകാശം അനുവദിച്ചുതരണമെന്നാവശ്യപ്പെട്ടായിരുന്നു ഇദ്ദേഹത്തിന്റെ ആത്മഹുതി.

 ജിഗ്നേഷിന്റെ ആവശ്യം

ജിഗ്നേഷിന്റെ ആവശ്യം

ഗുരുതരമായി പൊള്ളലേറ്റ ഭാനുഭായി തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ വച്ച് മരിച്ചു. ബിജെപി മുഖ്യമന്ത്രി വിജയ് രുപാണി, ഭാനുഭായിയുടെ മരണത്തില്‍ മറുപടി പണയണമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു.

നര്‍മദ നദിയില്‍ മുങ്ങിച്ചാവൂ

നര്‍മദ നദിയില്‍ മുങ്ങിച്ചാവൂ

ഗുജറാത്ത് രുപാണിയുടെ പിതാവിന്റെ സ്വന്തമല്ലെന്നും നര്‍മദ നദിയില്‍ മുങ്ങിച്ചാവുന്നതാണ് മുഖ്യമന്ത്രിക്ക് ഇനി നല്ലതെന്നും ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തിയിരുന്നു. ഗാന്ധി നഗര്‍- അഹ്മദാബാദ് ഹൈവേ ജിഗ്നേഷിന്റെ നേതൃത്വത്തില്‍ ഉപരോധിക്കുകയും ചെയ്തു.

കൂടുതല്‍ പേര്‍ സമരത്തിന്

കൂടുതല്‍ പേര്‍ സമരത്തിന്

ഞായറാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്താന്‍ ജിഗ്നേഷ് തീരുമാനിച്ചിരുന്നു. അഹ്മദാബാദില്‍ നിന്ന് മാത്രമല്ല, ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ സമരത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. പട്ടേല്‍ നേതാവ് ഹാര്‍ദികിനോടും അല്‍പേഷ് താക്കൂറിനോടും സമരത്തില്‍ പങ്കാളികളാകണമെന്നു ജിഗ്നേഷ് ആവശ്യപ്പെട്ടിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്.

English summary
Video shows Jignesh Mevani pulled out of car allegedly by Gujarat Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X