സോമാലിയന്‍ പരാമര്‍ശം; മോദിക്കെതിരെ സോമാലിയക്കാരന്‍ ,വീഡിയോ വൈറല്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോമാലിയന്‍ പരാമര്‍ശത്തിനെതിരെയുളള പ്രതിഷേധം ഇവിടെ മാത്രമല്ല അങ്ങ് സൊമാലിയവരെയെത്തി. മോദിയുടെ പരാമര്‍ശത്തെ എതിര്‍ത്തു സംസാരിക്കുന്ന സൊമാലിയക്കാരന്റെ വീഡിയോ ആണ് ട്വീറ്ററില്‍ വൈറലാകുന്നത്. നിങ്ങള്‍ ബിരുധധാരിയായിരിക്കില്ല. ഞാന്‍ സോമാലിയക്കാരനാണ്, എനിക്ക് ബിരുദമുണ്ട്.സൊമാലിയ കേരളത്തേക്കാള്‍ മോശമാണ് . എന്നാല്‍ നിങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണെന്നാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയില്‍ പറയുന്നത്.

അടുത്തിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങളും ഇയാള്‍ പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട് തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി കേരളത്തെ സോമാലിയയോട് ഉപമിച്ചത്. കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ നേതാക്കള്‍ മോദി പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സോമാലിയന്‍ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയിലും മോദിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications