• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്താണ് എന്റെ കുറ്റം? ഇത് എന്റെ കൂടി നാടാണെന്ന് പറഞ്ഞതോ? അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ഉമർ ഖാലിദ്

ദില്ലി: ദില്ലി കലാപക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഉമര്‍ ഖാലിദിന്റെ വീഡിയോ പുറത്ത് വിട്ടു. ദില്ലിയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പ് ഉമര്‍ ഖാലിദ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിട്ടത്.

യുഎപിഎ ചുമത്തിയാണ് ദില്ലി പോലീസ് ഉമറിനെ അറസ്റ്റ് ചെയ്ത്. വലിയ പ്രതിഷേധം ഉമറിന്റെ അറസ്റ്റിൽ ഉയരുന്നുണ്ട്. അറസ്റ്റിലാകുന്നതിന് തൊട്ട് മുൻപാണ് ഉമറിന്റെ

ഈ വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്.

കലാപകാരികളെ പിടികൂടില്ല

കലാപകാരികളെ പിടികൂടില്ല

ഈ വീഡിയോ നിങ്ങള്‍ കാണുകയാണെങ്കില്‍ താന്‍ അറസ്റ്റിലായെന്ന് മനസ്സിലാക്കിക്കൊള്ളൂ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ ഉമര്‍ പറയുന്നത്. വീഡിയോയിലെ ഉമര്‍ ഖാലിദിന്റെ വാക്കുകള്‍ ഇങ്ങനെ: '' ദില്ലി കലാപത്തെ കുറിച്ച് ദില്ലി പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കലാപകാരികളെ പിടികൂടില്ല. പരസ്യമായി കലാപം ആളിക്കത്തിച്ച, പൊലീസിന്റെ സാന്നിധ്യത്തില്‍, ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട അത് ചെയ്ത ആളുകളുണ്ട്.

അവരുടെ പക്കല്‍ ഒരു തെളിവും ഇല്ല

അവരുടെ പക്കല്‍ ഒരു തെളിവും ഇല്ല

അവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടുന്നത് പോകട്ടെ, ചോദ്യം ചെയ്യാന്‍ പോലും ദില്ലി പോലീസ് വിളിപ്പിക്കുന്നില്ല. മറുവശത്ത് സര്‍ക്കാരിന്റെ വിമര്‍ശകരെ പ്രത്യേകിച്ച് പൗരത്വ നിയമത്തിന് എതിരെ നിലപാടെടുത്തവരെ കള്ളക്കേസുകളില്‍ കുടുക്കുകയാണ്. അവരുടെ പക്കല്‍ ഒരു തെളിവും ഇല്ല. നിരവധി പേരെ ഇതിനകം കുടുക്കിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ കുടുക്കാനുളള ശ്രമം നടന്ന് കൊണ്ടിരിക്കുന്നു.

പുതിയ നുണക്കഥകള്‍

പുതിയ നുണക്കഥകള്‍

ടിവിയില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നു. തന്റെ ഒരു പ്രസംഗത്തിലെ ഏതാനും സെക്കന്റുകള്‍ മാത്രം എടുത്ത് അത് കലാപത്തിനുളള ഗൂഢാലോചന ആണെന്ന് പറയുന്നു. തെരുവിലേക്കിറങ്ങി പ്രതിഷേധിക്കാന്‍ താന്‍ ആഹ്വാനം ചെയ്തു എന്നാണ് പറയുന്നത്. തന്റെ പ്രസംഗത്തില്‍ കലാപത്തേയും അക്രമത്തേയും കുറിച്ചല്ല, സത്യാഗ്രഹത്തേയും അഹിംസയേയും ഗാന്ധിയുടെ സന്ദേശത്തേയും കുറിച്ചാണ് പറഞ്ഞത്. ഇപ്പോള്‍ തനിക്കെതിരെ ടിവിയില്‍ പുതിയ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്.

എന്താണ് എന്റെ കുറ്റം?

എന്താണ് എന്റെ കുറ്റം?

പോലീസ് കള്ളമൊഴികള്‍ നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ആരാണ് സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് അവരെ ജയിലില്‍ അടയ്ക്കാനുളള ശ്രമം ആണ് നടന്ന് കൊണ്ടിരിക്കുന്നത്. എന്താണ് എന്റെ കുറ്റം? ഈ നാട് എത്രത്തോളം നിങ്ങളുടേതാണോ അത്രത്തോളം എന്റേതും കൂടിയാണ് എന്ന് പറയുന്നതാണോ എന്റെ തെറ്റ്?

നിശബ്ദരാക്കാനുളള ശ്രമം

നിശബ്ദരാക്കാനുളള ശ്രമം

വിവിധ മതത്തില്‍ വിശ്വസിക്കുന്ന, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, പല വിധത്തിലുളള ആളുകളുളള ഈ മനോഹരമായ ഹിന്ദുസ്ഥാനില്‍ എല്ലാവരും നിയമത്തിന് മുന്നില്‍ ഒരുപോലെയാണ്. അത് മാറ്റാനുളള ശ്രമം ആണ് നടക്കുന്നത്. അതിനെ വിഭജിക്കാനുളള ശ്രമം ആണ് നടക്കുന്നത്. വിഭജനത്തിന്റെ രാഷ്ട്രീയത്തിന് എതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ജയിലില്‍ അടച്ച് നിശബ്ദരാക്കാനുളള ശ്രമം ആണ് നടക്കുന്നത്.

അനീതിക്കെതിരെ ഉറച്ച ശബ്ദമാകൂ

അനീതിക്കെതിരെ ഉറച്ച ശബ്ദമാകൂ

അവര്‍ ഞങ്ങളെ മാത്രമല്ല നിങ്ങളേയും കൂടിയാണ് ഭയപ്പെടുത്തുന്നത്. അവര്‍ ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയും തുറങ്കിലടക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളെ നുണകളുടെ തുറങ്കുകളിലടക്കുകാനും ഭയപ്പെടുത്തി നിശബ്ദരാക്കാനുമാണ് ആഗ്രഹിക്കുന്നത്. ഒരു അഭ്യര്‍ത്ഥനയോടെ പറഞ്ഞ് അവസാനിപ്പിക്കാം. ഭയക്കാതിരിക്കൂ. അനീതിക്കെതിരെ ഉറച്ച ശബ്ദമാകൂ. കളളക്കേസുകളില്‍ കുടുക്കപ്പെടുന്നവരുടെ മോചനം ആവശ്യപ്പെടൂ, എല്ലാ തെറ്റുകള്‍ക്കെതിരെയും പ്രതികരിക്കൂ. വളരെ നന്ദി.''

English summary
Video statement by Umar Khalid recorded just before his arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X