Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളുകുടിച്ച് വണ്ടിയോടിക്കാം, റോഡില്‍ മാലിന്യമെറിയാം... ചുംബിച്ചാലാണ് പ്രശ്‌നം! വീഡിയോ കാണൂ

ദില്ലി: കള്ളുകുടിച്ച് വണ്ടിയോടിക്കാം... ആ വണ്ടി എവിടെയെങ്കിലും ഇടിച്ചാലും നിങ്ങള്‍ക്ക് സുഖമായി രക്ഷപ്പെടാം. പൊതു സ്ഥലത്ത് വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറാം... പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയാം... പക്ഷേ ഒന്ന് ചുംബിക്കാന്‍ പാടില്ല. ഇതെന്ത് ന്യായം!!!

'കിസ് കാ പ്രോബ്ലം ഹേ'... ചുംബനമാണ് പ്രശ്‌നം. അതേ, പൊതു സ്ഥലത്ത് വച്ച് നിങ്ങളൊന്ന് സ്‌നേഹം പ്രകടിപ്പിച്ചാല്‍ മാത്രമാണ് ഇവിടെ പ്രശ്‌നം.

ഇക്കാര്യങ്ങളെല്ലാം രസകരമായി ചിത്രീകരിച്ച വീഡിയോ യൂട്യൂബില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. 'ബീയിങ് ഇന്ത്യന്‍' എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

കേരളത്തില്‍ രൂപം കൊണ്ട കിസ്സ് ഓഫ് ലവ് എന്ന മൂവ്‌മെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ വീഡിയോ. ഓരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് തന്നെ രസകരമാണ്.

കള്ള് കുടിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്ന വിക്രം എന്ന ചെറുപ്പക്കാരനാണ് ആദ്യത്തെ കഥാപാത്രം. വണ്ടിക്കുണ്ടായ പരിക്ക് പരിഹരിക്കാന്‍ അച്ചന്റെ കയ്യില്‍ നിന്ന് പണം വാങ്ങി വിക്രം തടിയൂരുന്നു. പക്ഷേ വിക്രം ഉമ്മ വക്കില കെട്ടോ...

സഞ്ജനയാണ് അടുത്ത ആള്‍. ഭക്ഷണം കഴിക്കുന്നതും അതിന്റെ അവശിഷ്ടങ്ങള്‍ തോന്നിയിടത്ത് വലിച്ചെറിയുന്നതും സഞ്ജനയുടെ രീതിയാണ്. പക്ഷേ സഞ്ജന പൊതു സ്ഥലത്ത് ചുംബിക്കില്ല.

മിസിസ് ശര്‍മയുടെ വീട്ടില്‍ ഒരു ചെറിയ കുട്ടിയാണ് ജോലിയെ്‌ലാം ചെയ്യുന്നത്. മിസിസ് ശര്‍മയുടെ കാല് വരെ അവന്‍ തഴുകി കൊടുക്കണം. എന്നാല്‍ അവനെന്തിങ്കിലും തെറ്റ് പറ്റിയാല്‍ മിസിസ് ശര്‍മ അവനെ തല്ലും. എന്നാലും മിസിസ് ശര്‍മ ഉമ്മവക്കില്ല കെട്ടോ...

വിസിലടി വീരനാണ് ബബ്ലു. പെണ്‍കുട്ടികള്‍ അടുത്തെത്തിയാല്‍ തന്നെ ബബ്ലുവിന്റെ ചുണ്ടുകള്‍ അറിയാതെ വിസിലൂതും. ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ റോഡില്‍ വച്ച് കയറി പിടിക്കുക വരെ ഉണ്ടായി. പക്ഷേ ബബ്ലു പബ്ലിക്ക് ആയി ഉമ്മ വക്കുകയേ ഇല്ല.

KIss of Love

ഇനി ഹര്‍ഷിനെ പരിചയപ്പെടാം. പൈലറ്റാവാന്‍ ആഗ്രഹിക്കുന്ന, നന്നായി പഠിക്കുന്ന ഒരു പാവം പയ്യന്‍. പക്ഷേ കുറച്ച് ദിവസം മുമ്പ് അവന്‍ ജയിലിലായി. എന്തിനെന്നോ.. അവന്റെ പെണ്‍സുഹൃത്തിനെ പൊതു സ്ഥലത്ത് വച്ച് ഒന്ന് ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചതിന്...

വീഡിയോ അവസാനിക്കുന്നതാണ് അതിലും രസം. നേരത്തെ കണ്ട കഥാപാത്രങ്ങളെല്ലാം ഉണ്ട് ഹര്‍ഷിനൊപ്പം. കഥപറയുന്ന അവതാരകനും. എല്ലാവരും കൂടി അവനെ പൊതിരെ തല്ലുകയാണ്. മിസിസ് ശര്‍മയുടെ വീട്ടിലെ ജോലിക്കാരനായ പയ്യന്‍ പറയുന്നു- അടിയെ പേടിയില്ല ചേട്ടാ, പക്ഷേ പ്രണയത്തെ പേടിയാണ്.

അതെ, നമ്മള്‍ ജീവിക്കുന്ന ലോകം ഇങ്ങനെയാണ്. സ്‌നേഹത്തെ നമ്മള്‍ മറച്ച് പിടിക്കും. എന്നാലോ ഏത് പച്ചവെളിച്ചതിലും നമ്മള്‍ അക്രമം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+