പോണ്‍ വീഡിയോ കാണുന്നവരാണോ നിങ്ങള്‍; എട്ടിന്‍റെ പണി കിട്ടുന്ന വഴി, അബദ്ധമെന്ന് പറഞ്ഞിട്ടും കാര്യമില്ല
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അശ്ലീല വീഡിയോകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം വീഡിയോകള്‍ പതിവായി കാണുന്നവരും ഡൗണ്‍ലോഡ് ചെയ്യുന്നവരും അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ' എട്ടിന്‍റെ പണി' കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആരും കാണാതെയാണ് നിങ്ങള്‍ അശ്ലീല വീഡിയോകള്‍ കണ്ട് ആസ്വദിക്കുന്നതെങ്കിലും നിങ്ങള്‍ ഏതൊക്കെ വീഡിയോ കാണുന്നുവെന്ന കാര്യം മറ്റൊരാളും സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ഏപ്പോഴും ഓര്‍മ്മിയിലിരിക്കുണം. രാജ്യാത്തര രഹസ്യാന്വേഷണ ഏജന്‍സികള്‍ വരെയാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നത്.

പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും
വിവിധ വെബ്സൈറ്റുകളില്‍ നിന്നായി കാണുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്ന വീഡിയോകളില്‍ കുട്ടികളെ പീഡിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ ഉള്‍പ്പെട്ടാല്‍ കുടുക്ക് വീഴും എന്ന കാര്യം ഉറപ്പാണ്. അബദ്ധത്തിലാണെന്ന് പറഞ്ഞിട്ടൊന്നും പിന്നെ രക്ഷയുണ്ടാവില്ല. പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും വീട്ടില്‍ വന്ന് പിടികൂടുമ്പോഴായിരിക്കും പലപ്പോഴും കാര്യത്തിന്‍റെ ഗൗരവം മനസ്സിലാവുക.

കുറ്റകൃത്യത്തില്‍
അതുകൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയൊരു കുറ്റകൃത്യത്തില്‍ പ്രതിയായി നാട്ടുകാരുടെ മുന്നില് നാണം കെടുക മാത്രമല്ല ജയില്‍ വാസവും അനുഭവിക്കേണ്ടിയും വരും. വിപിഎന്നിന് പിന്നിലിരുന്നാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ പോലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് ടൂള്‍ ഉപയോഗിച്ച് നിങ്ങളെ കണ്ടെത്താന്‍ സാധിക്കും.

കുറ്റകരം
കുട്ടികളെ, പ്രത്യേകിച്ചും 12 വയസിനു താഴെയുള്ളവരെ ഉപദ്രവിക്കുന്നത് എല്ലാ രാജ്യത്തും കുറ്റകരമാണ്. ഇത്തരം വീഡിയോകള്‍ കാണുന്നതും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ കുറ്റകരമാക്കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റിലെ ' ബ്ലാക്ക് വേള്‍ഡിലെ' തന്നെ ഏറ്റവും വൃത്തിഹീനമായ മേഖലകളിലാണ് ചൈല്‍ഡ് പോണും മറ്റും പ്രചരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

' ബ്ലാക്ക് വേള്‍ഡ്'
ഇത്തരം ' ബ്ലാക്ക് വേള്‍ഡ്' മേഖലകള്‍ വ്യത്തിയാക്കുകയെന്ന ദൗത്യമാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയിലെ മുഴുവന്‍ സ്റ്റേറ്റുകളിലും കാനഡ, ബ്രിട്ടൻ, ബ്രസീലുമടക്കം 95 രാജ്യങ്ങളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം ടൂള്‍ ഉപയോഗിക്കുന്നുണ്ട്.

ലോകമെമ്പാടും
അമേരിക്കന്‍ പോലീസിലെ ഏകദേശം 8500 ഉദ്യോഗസ്ഥര്‍ ഈ ടൂള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകമെമ്പാടും 12000 ലേറെ പേര്‍ ഇത്തരത്തിലുണ്ട്. അടുത്ത ഘട്ടത്തില്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളുടേയും വിദ്യാലയങ്ങളുടേയും പിന്തുണയോടെ ഒത്തു പ്രവര്‍ത്തിച്ച് കുറ്റവാളികളെ കണ്ടെത്താനാണ് ഈ സോഫ്റ്റ് വെയറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശ്രമം.

സംശയാസ്പദമായ നീക്കങ്ങള്‍
ഫെയ്‌സ്ബുക് പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് സംശയാസ്പദമായ നീക്കങ്ങള്‍ നടത്തുന്ന വ്യക്തികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. സംശയാസ്പദമായ പല ഉപയോക്താക്കളും ഉണ്ടെങ്കിലും അവരുടെ പല പ്രവര്‍ത്തികളെയും കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തതാണ് നടപടിയെടുക്കാനുള്ള തടസ്സം. ഫെയ്‌സബുക്കിനും മറ്റും ലഭിക്കുന്ന വിവരങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിന്റെ കൈയ്യിലുള്ള വിവരങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇതൊരു പുതിയ തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമവിരുദ്ധമായ ഫയലുകള്‍
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന നിയമവിരുദ്ധമായ ഫയലുകള്‍ കണ്ടെത്തിയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഫയലും ഈ ടൂള്‍ കൃത്യമായി നിരീക്ഷിക്കുന്നു. അതേ സമയം ഈ ടൂളിന് പിന്നിലെ കൃത്യതയെ ചോദ്യംചെയ്യുന്നവരും ഉണ്ട്. 2019ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച് എന്ന സംഘടന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍ ഈ സംഘടനയുടെ പ്രവര്‍ത്തന രീതിക്കെതിരായി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

കേരളത്തില്‍
നേരത്തെ, കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 47 പേർ അറസ്റ്റിലാിരുന്നു. സംസ്ഥാന വ്യാപകമായി 117 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുകയും 89 കേസുകൾ രജിസ്റ്റർ ചെയ്തതായി സൈബർ ഡോം നോഡൽ ഓഫിസർ മനോജ് എബ്രഹാം അറിയിച്ചിരുന്നു. ഇതില്‍ മലപ്പുറത്തായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications