രാജ്യം നല്‍കിയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നിലെന്ന് വിദ്യാ ബാലന്‍
മുംബൈ: എഴുത്തുകാരും ചലചിത്ര പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമ്പോള്‍ തനിക്കു കിട്ടിയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നിലെന്ന് ബോളുവുഡ് നടി വിദ്യാ ബാലന്‍.
തനിക്ക് പുരസ്‌കാരം നല്‍കിയത് രാജ്യമാണെന്നും, സര്‍ക്കാരല്ലെന്നും വിദ്യാ ബാലന്‍ പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചു വരുന്ന അക്രമങ്ങളെ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന് ആരോപിച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യാന്തര അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു താരം. 2012 ല്‍ മികച്ച നടിക്കുള്ള പുരസ്‌കാര ജേതാവാണ് വിദ്യ ബാലന്‍ .












Click it and Unblock the Notifications