കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ അത്താഴ ക്ഷണം തള്ളി; വിദ്യാ ബാലന്റെ സിനിമ ചിത്രീകരണം തടഞ്ഞു, മന്ത്രി പറയുന്നത്...

Google Oneindia Malayalam News

ഭോപ്പാല്‍: ബോളിവുഡ് നടി വിദ്യാബാലന്‍ നായികയാകുന്ന സിനമയുടെ ചിത്രീകരണം തടഞ്ഞുവെന്ന് ആരോപണം. മന്ത്രിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണം വിദ്യാബാലന്‍ നിരസിച്ചതാണ് ചിത്രീകരണം തടയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവം വിവാദമായതോടെ മന്ത്രി പ്രതികരണവുമായി രംഗത്തുവന്നു. ഏറെ നാളായി മധ്യപ്രദേശില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ഷൂട്ടിങ് ആണ് അപ്രതീക്ഷിതമായി തടഞ്ഞിരിക്കുന്നത്.

11

ഷെര്‍ണി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ആഴ്ചകളായി വിദ്യാബാലന്‍ മധ്യപ്രദേശിലാണുള്ളത്. സിനിമയുടെ ചില രംഗങ്ങള്‍ വനത്തിലാണ് ചിത്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിങിന് ബാലാഘട്ടിലെത്തിയ സിനിമാ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. വനമേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ രണ്ട് വാഹനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ സിനിമാ ചിത്രീകരണം ഒഴിവാക്കി സംഘം മടങ്ങി.

രജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയുംരജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയും

മധ്യപ്രദേശിലെ പ്രവാസി കാര്യമന്ത്രി വിജയ് ഷായാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. മന്ത്രി കഴിഞ്ഞദിവസം നടി വിദ്യാബാലനെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നുവത്രെ. നടി നിരസിച്ചതിലുള്ള നീരസമാണ് ചിത്രീകരണം തടയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, റിപ്പോര്‍ട്ടുകള്‍ മന്ത്രി വിജയ് ഷാ തള്ളി. ഞാന്‍ ബാലാഘട്ടിലുണ്ടായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉച്ച ഭക്ഷണത്തിനോ അത്താഴത്തിനോ വരണമെന്ന് എന്നെ ക്ഷണിച്ചു. സമയം ഇല്ലാത്തതിനാല്‍ ക്ഷണം ഞാന്‍ നിരസിക്കുകയാണുണ്ടായത്. മഹാരാഷ്ട്രയില്‍ വച്ച് അവരെ കാണുമെന്നും മന്ത്രി പ്രതികരിച്ചു.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

ഗണേഷ് കുമാറിന്റെ സെക്രട്ടറി പോലീസിനോട് പറഞ്ഞത്... കൊച്ചി യാത്ര, ജ്വല്ലറി... കസ്റ്റഡി ആവശ്യപ്പെടുംഗണേഷ് കുമാറിന്റെ സെക്രട്ടറി പോലീസിനോട് പറഞ്ഞത്... കൊച്ചി യാത്ര, ജ്വല്ലറി... കസ്റ്റഡി ആവശ്യപ്പെടും

English summary
Vidya Balan’s film shooting stopped in Madhya Pradesh after pressure of Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X