എയര്‍പോര്‍ട്ടില്‍ ആരാധകന്‍ കയറിപ്പിടിച്ചു..!! സൂക്കേട് തീര്‍ത്തൊരെണ്ണം പൊട്ടിച്ച് വിദ്യാ ബാലന്‍..!!
കൊല്‍ക്കത്ത: സിനിമാ നടികളെ പൊതുഇടത്തില്‍ കണ്ടാല്‍ എങ്ങനെ പെരുമാറണം എന്നറിയാത്തവരാണ് ഭൂരിഭാഗം വരുന്ന ഫാന്‍സംഘം. ആള്‍ക്കൂട്ടത്തിനിടെയെങ്ങാന്‍ പെട്ടുപോയാല്‍ പിന്നെ നോക്കണ്ട.
Read Also: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വെട്ടാന്‍ ഇ അഹമ്മദിന്റെ മകള്‍..!! പിന്നില്‍ ലീഗിലെ ഉന്നതൻ..!!
Read Also: മിഷേല്‍ കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍പ്പെട്ടു..!! ഡിഫി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍..!!
പ്രശസ്ത നടി വിദ്യാബാലന് അടുത്തിടെ ഉണ്ടായത് അത്തരം ഒരു അനുഭവമാണ്. പക്ഷേ വിദ്യയ്ക്ക് നേരിടേണ്ടി വന്നത് ആള്‍ക്കൂട്ടത്തെയല്ല. ഒരു മര്യാദ കെട്ട ആരാധകനെയാണ്. സംഭവം ഇങ്ങനെയാണ്.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ചാണ് നടിക്ക് അപമാനകരമായ സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. വിദ്യയുടെ പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രമോഷന്‍ പരിപാടികളുമായുള്ള യാത്രക്കിടെ കൊല്‍ക്കത്തയിലെത്തിയതായിരുന്നു വിദ്യ.

വിദ്യയെ കണ്ട ഒരു ആരാധകന്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കണമെന്ന ആവശ്യവുമായി പിറകെ കൂടി. ഒരു ആരാധകന്റെ ആഗ്രഹമല്ലേ എന്നുകരുതി വിദ്യ സമ്മതം മൂളുകയും ചെയ്തു.

കേട്ട പാതി കേള്‍ക്കാത്ത പാതി ആരാധന മൂത്തിട്ടോ എന്തോ ആരാധകന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി വിദ്യയെ കയറി വട്ടം പിടിച്ചു. ഞെട്ടിപ്പോയ വിദ്യ അയാളോട് കയ്യെടുക്കാന്‍ ആവശ്യപ്പെട്ടു.

കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസ്സിലായതോടെ ആരാധകന്‍ കയ്യെടുത്തു. എന്നിട്ട് ഫോട്ടോ എടുപ്പിനായി വീണ്ടും നിന്നപ്പോള്‍ ഒരുവട്ടം കൂടി വിദ്യയെ ചുറ്റിപ്പിടിച്ചു. അതോടെ വിദ്യയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.

വിമാനത്താവളത്തില്‍ വെച്ച് അയാളോട് വിദ്യ പൊട്ടിത്തെറിച്ചു. നിങ്ങളെന്താണ് ചെയ്യുന്നത് എന്നുറക്കെ ഒച്ചയിട്ട വിദ്യയെ പരിഗണിക്കാതെ ഒരു സെല്‍ഫി ഒപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.

അതോടെ തീര്‍ത്തൊരെണ്ണം താരം പൊട്ടിച്ചു കടുത്തു. സിനിമാ താരങ്ങള്‍ പൊതുസ്വത്തല്ലെന്നും താരം തുറന്നടിച്ചു. അവര്‍ക്കും ഒരു സ്വകാര്യ ജീവിതമുണ്ടെന്നത് മറ്റുള്ളവര്‍ മാനിക്കണമെന്നും വിദ്യ പ്രതികരിച്ചു.












Click it and Unblock the Notifications