Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് വിദ്യ റാണി; തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രം, മേട്ടൂരില്‍ വെന്നിക്കൊടി നാട്ടുമോ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മേട്ടൂർ മണ്ഡലത്തിൽ മത്സരിക്കുന്ന വിദ്യ റാണി വീരപ്പൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ഒരുകാലത്ത് പോലീസിനെ വിറപ്പിച്ച വീരപ്പന്റെ മകളാണ് വിദ്യ. 2024 ലാണ് നാം തമിഴർ കക്ഷിയിലൂടെ രാഷ്ട്രീയത്തിൽ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അവർ നിയമസഭയിലേക്കും ഒരുകൈ നോക്കുകയാണ്.

1980-90 കാലഘട്ടങ്ങളിൽ തമിഴ്‌നാടിനെയും കർണാടകയെയും വിറപ്പിച്ച വ്യക്തിയാണ് വീരപ്പൻ. കന്നഡ നടൻ രാജ്‌കുമാർ ഉൾപ്പെടെയുള്ള 29 പേരെ തട്ടിക്കൊണ്ടുപോയി വീരപ്പൻ നടത്തിയ നീക്കം ഒരുകാലത്ത് മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകളായിരുന്നു. 2004ൽ 'ഓപ്പറേഷൻ കാക്കൂൺ' ദൗത്യത്തിലൂടെ ജയലളിതയുടെ ഭരണകാലത്താണ് വീരപ്പനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

vidya rani veerappan in tamil nadu election

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി പിന്നീട് ടെലിവിഷനിലൂടെയും വെബ്സൈറ്റുകളിലൂടെയും പൊതുരംഗത്തെത്തി. മുത്തുലക്ഷ്മി ഇപ്പോൾ കൃഷ്ണഗിരിയിൽ തമിഴക വാഴ്വുരിമൈ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.

വീരപ്പന്റെ മൂത്തമകളായ വിദ്യ റാണി നാം തമിഴർ കക്ഷിയുടെ ബാനറിൽ മേട്ടൂർ നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടുന്നത് ശ്രദ്ധേയമാണ്. ഒരേ കുടുംബത്തിൽ നിന്നു രണ്ടുപേരാണ് ജനവിധി തേടുന്നത് എന്നതും എടുത്തു പറയണം.

അഭിഭാഷകയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ വിദ്യ റാണി ഒരു ദളിത് ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തത്. ഈ മിശ്രവിവാഹത്തിന് തുടക്കത്തിൽ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിട്ടു. 2020-ൽ ബിജെപിയിൽ ചേർന്ന വിദ്യ, കേന്ദ്രസർക്കാർ തമിഴ് ജനതയെ വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് രാജിവച്ചു. തുടർന്ന് നാം തമിഴർ കച്ചിയിൽ ചേർന്നു. ഈ രാഷ്ട്രീയ മാറ്റം തമിഴ്‌നാട്ടിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണഗിരിയിൽ കന്നിയങ്കത്തിനിറങ്ങിയ വിദ്യ റാണി 1,06,620 വോട്ടുകൾ നേടി. ഇത് നാം തമിഴർ കക്ഷിയുടെ മുൻകാല വോട്ട് ശതമാനത്തേക്കാൾ വളരെ കൂടുതലായിരുന്നു. ഏകദേശം ഒൻപത് ശതമാനം വോട്ടാണ് അവർക്ക് ലഭിച്ചത്.

വണ്ണിയാർ സമുദായത്തിന് നിർണായക സ്വാധീനമുള്ള മേട്ടൂർ മണ്ഡലത്തിൽ വിദ്യ റാണിയുടെ മത്സരം കടുത്ത പോരാട്ടത്തിന് വഴിവെക്കും. എ.ഐ.എ.ഡി.എം.കെ-പി.എം.കെ സഖ്യത്തിന് ഇത് വലിയ വെല്ലുവിളിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രചാരണങ്ങളിൽ വിദ്യ റാണി പിതാവ് വീരപ്പനെക്കുറിച്ച് പരാമർശിക്കുന്നത് പതിവാണ്.

വീരപ്പനും മുത്തുലക്ഷ്മിക്കും വിദ്യയെ കൂടാതെ പ്രഭ എന്നൊരു മകൾ കൂടിയുണ്ട്. വിദ്യയുടെ ഇളയ സഹോദരിയാണ് പ്രഭ. 1993 ലാണ് പ്രഭ ജനിച്ചത്. 2004 ൽ വീരപ്പൻ കൊല്ലപ്പെടുമ്പോൾ അവർക്ക് 11 വയസ്സായിരുന്നു. പ്രഭ ഇതുവരെയും മാധ്യമങ്ങൾക്ക് മുന്നിലോ പൊതുരംഗത്തോ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+