കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വില ഉയര്‍ന്നു; ഇന്ത്യയില്‍ നിന്നും അരി വാങ്ങി വിയറ്റ്‌നാം

Google Oneindia Malayalam News

ഹനോയ്‌: ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന വിയറ്റ്‌നാം ആദ്യമായി ഇന്ത്യയില്‍ നിന്നും അരി വാങ്ങി. ആഭ്യന്തര വില ഒന്‍പത്‌ വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്‌ എത്തിയതിനെ തുടര്‍ന്നാണ്‌ അരി കയറ്റുമതിയില്‍ ഒന്നാമത്‌ നില്‍ക്കുന്ന ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 7000 ടണ്‍ അരി കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ കരാര്‍ നല്‍കിയിട്ടുണ്ട്‌. ഫ്രീ- ഓണ്‍-ബോര്‍ഡ്‌ (എഫ്‌ഒബി) അടിസ്ഥാനത്തില്‍ ടണ്ണിന്‌ 310 ഡോളര്‍ നിരക്കില്‍ കയറ്റുമതി ചെയ്യുമെന്ന്‌ വ്യവസായ അധികൃതര്‍ പറയുന്നു.

ഞങ്ങള്‍ ആദ്യമായി വിയറ്റ്‌നാമിലേക്ക്‌ കയറ്റുമതി ചെയ്യുന്നു. ഇന്ത്യന്‍ വിലകള്‍ വളരെ ആകര്‍ഷകമാണ്‌ വലിയ വില വ്യത്യാസം കയറ്റുമതി സാധ്യമാക്കുന്നു.റൈസ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി വി കൃഷ്‌ണ റാവു പറഞ്ഞു. വിയറ്റ്‌നാമില്‍ അരി ടണ്ണിന്‌ 500 മുതല്‍505 ഡോളര്‍വരെയാണ്‌ ഇത്‌. ഇന്ത്യന്‍ വിലയായ 381-387 ഡോളറിനെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ്‌.

rice

ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന അരി മൃഗങ്ങളുടെ തീറ്റക്കും മദ്യനിര്‍മാണശാലകള്‍ക്കുമായാണ്‌ ഉപയോഗിക്കുക. വിയറ്റ്‌നാമില്‍ 2020ലെ അരി ഉല്‍പാദനം 1.85 ശതമാനം ഇടിഞ്ഞ്‌ 42.69 ദശലക്ഷം ടണ്ണായി. 2020ല്‍ രാജ്യത്തെ അരി കയറ്റുമതി 3,5 ശതമാനം കുറഞ്ഞ്‌ 6.15 ദശലക്ഷം ടണ്ണായി കുറയും.
ഡിസംബറില്‍ തായ്‌ലന്റ്‌, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള സപ്ലൈ കര്‍ശനമാക്കിയതിനെ തുടര്‍ന്ന്‌ ലോകത്തിലെ ഏറ്റവും വലിയ അരി ഇറക്കുമതിക്കാരായ ചൈന മൂന്ന്‌ പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യന്‍ അരി വാങ്ങാന്‍ തുടങ്ങിയിരുന്നു. 2020ല്‍ ഇന്ത്യ 14 ദശലക്ഷം അരി കയറ്റുമതി ചെയ്‌തിരുന്നു.ആഭ്യന്തര വില ഉയര്‍ന്നു; ഇന്ത്യില്‍ നിന്നും അരി വാങ്ങി വിയറ്റനാം

ഹനോയ്‌: ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന വിയറ്റനാം ആദ്യമായി ഇന്ത്യയില്‍ നിന്നും അരി വാങ്ങി. ആഭ്യന്തര വില ഒന്‍പത്‌ വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്‌ എത്തിയതിനെ തുടര്‍ന്നാണ്‌ അരി കയറ്റുമതിയില്‍ ഒന്നാമത്‌ നില്‍ക്കുന്ന ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 7000 ടണ്‍ അരി കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ കരാര്‍ നല്‍കിയിട്ടുണ്ട്‌. ഫ്രീ- ഓണ്‍-ബോര്‍ഡ്‌ (എഫ്‌ഒബി) അടിസ്ഥാനത്തില്‍ ടണ്ണിന്‌ 310 ഡോളര്‍ നിരക്കില്‍ കയറ്റുമതി ചെയ്യുമെന്ന്‌ വ്യവസായ അധികൃതര്‍ പറയുന്നു.

ഞങ്ങള്‍ ആദ്യമായി വിയറ്റ്‌നാമിലേക്ക്‌ കയറ്റുമതി ചെയ്യുന്നു. ഇന്ത്യന്‍ വിലകള്‍ വളരെ ആകര്‍ഷകമാണ്‌ വലിയ വില വ്യത്യാസം കയറ്റുമതി സാധ്യമാക്കുന്നു.റൈസ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി വി കൃഷ്‌ണ റാവു പറഞ്ഞു. വിയറ്റ്‌നാമില്‍ അരി ടണ്ണിന്‌ 500 മുതല്‍505 ഡോളര്‍വരെയാണ്‌ ഇത്‌. ഇന്ത്യന്‍ വിലയായ 381-387 ഡോളറിനെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ്‌.

ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന അരി മൃഗങ്ങളുടെ തീറ്റക്കും മദ്യനിര്‍മാണശാലകള്‍ക്കുമായാണ്‌ ഉപയോഗിക്കുക. വിയറ്റ്‌നാമില്‍ 2020ലെ അരി ഉല്‍പാദനം 1.85 ശതമാനം ഇടിഞ്ഞ്‌ 42.69 ദശലക്ഷം ടണ്ണായി. 2020ല്‍ രാജ്യത്തെ അരി കയറ്റുമതി 3,5 ശതമാനം കുറഞ്ഞ്‌ 6.15 ദശലക്ഷം ടണ്ണായി കുറയും.

ഡിസംബറില്‍ തായ്‌ലന്റ്‌, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള സപ്ലൈ കര്‍ശനമാക്കിയതിനെ തുടര്‍ന്ന്‌ ലോകത്തിലെ ഏറ്റവും വലിയ അരി ഇറക്കുമതിക്കാരായ ചൈന മൂന്ന്‌ പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യന്‍ അരി വാങ്ങാന്‍ തുടങ്ങിയിരുന്നു. 2020ല്‍ ഇന്ത്യ 14 ദശലക്ഷം അരി കയറ്റുമതി ചെയ്‌തിരുന്നു.

English summary
Vietnam,Vietnam buy rise from India first in a history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X