വിജയ് ഒറ്റയ്ക്ക്; വിജയകാന്തിന്റെ പാര്‍ട്ടിക്ക് ഡിഎംകെ ഓഫര്‍ ഇങ്ങനെ, ഉടക്കിന് സാധ്യത എന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരത്തിന് ഒരുങ്ങുന്ന വിജയുടെ ടിവികെ തനിച്ച് മല്‍സരിക്കും. മറ്റു പാര്‍ട്ടികളുമായുള്ള സഖ്യസാധ്യത തേടിയിരുന്നു എങ്കിലും വിജയം കണ്ടില്ല. വിജയ്ക്ക് എത്രത്തോളം തിളങ്ങാന്‍ സാധിക്കും എന്ന കാര്യത്തില്‍ ചെറുപാര്‍ട്ടികള്‍ക്ക് സംശയമുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ ടിവികെയുമായി സഖ്യം ചേരാന്‍ മടിക്കുന്നതും.
ചെറുപാര്‍ട്ടികളില്‍ പ്രധാനപ്പെട്ടതാണ് നടന് വിജയകാന്ത് രൂപീകരിച്ച ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). സിനിമാ താരങ്ങള്‍ രൂപീകരിച്ച പാര്‍ട്ടികളില്‍ തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയ പാര്‍ട്ടി കൂടിയാണിത്. എന്നാല്‍ പിന്നീട് പരാജയം നുണഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. ഇത്തവണ ആരുമായും സഖ്യത്തിലെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിനൊപ്പമായിരുന്നു ഡിഎംഡികെ. ദയനീയമായ പരാജയമായിരുന്നു ഫലം. ഡിഎംകെ വലിയ മുന്നേറ്റം നടത്തിയ തിരഞ്ഞെടുപ്പുകളായിരുന്നു ഇതെല്ലാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്ന കാര്യം ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത് പറഞ്ഞത്. എന്നാല്‍ ഫെബ്രുവരിയായിട്ടും സഖ്യരൂപീകരണത്തിന് സാധിച്ചിട്ടില്ല.
ഡിഎംഡികെ കൂടുതല്‍ സീറ്റ് ചോദിക്കുന്നതാണ് സഖ്യരൂപീകരണത്തിന് വെല്ലുവിളി എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 നിയമസഭാ സീറ്റുകളില്‍ മല്‍സരിക്കണം എന്നാണ് ഡിഎംഡികെയുടെ ആവശ്യം. ഇത്രയും സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ മറ്റുപാര്‍ട്ടികള്‍ തയ്യാറല്ല. ഡിഎംകെയുമായി പ്രേമലത വിജയകാന്ത് ബന്ധപ്പെട്ടു. 20 നിയമസഭാ സീറ്റുകള്‍, ഒരു രാജ്യസഭാ സീറ്റ് എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യസഭാ സീറ്റ് നല്‍കാം, പക്ഷേ...
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബിജെപിയുടെ സഖ്യത്തില്‍ നിന്ന് ഡിഎംഡികെ പുറത്തുവരാന്‍ കാരണം. എന്നാല്‍, രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ഡിഎംകെ വാഗ്ദാനം ചെയ്യുന്നു. നിയമസഭയിലേക്ക് കൂടുതല്‍ സീറ്റ് നല്കാന് സാധിക്കില്ല എന്ന് ഡിഎംകെ അറിയിച്ചു. ആറോ ഏഴോ സീറ്റുകള്‍ നല്‍കാമെന്നാണ് ഡിഎംകെയുടെ നിലപാട്. ഇതില്‍ ഉടക്കി ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടുണ്ട്.
അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിലും ഡിഎംകെ സഖ്യത്തിലും ഡിഎംഡികെ ഭാഗമായില്ലെങ്കില്‍ വിജയുടെ ടിവികെയാണ് പിന്നെയുള്ളത്. ഡിഎംഡികെയുമായി ചേര്‍ന്ന് പോകാന്‍ ടിവികെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. വിജയകാന്തിനെ പുകഴ്ത്തിയാണ് ഇതുവരെ വിജയ് സംസാരിച്ചിരുന്നത്. എന്നാല്‍ വിജയകാന്തിന്റെ മകന് വേണ്ടത്ര താല്‍പ്പര്യം കാണിക്കാത്തത് സഖ്യരൂപീകരണത്തിന് തടസമായി. ഇതോടെയാണ് വിജയ് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
2011ല്‍ തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്. മികച്ച വിജയം നേടിയ ഡിഎംഡികെയെ കൂടെ നിര്‍ത്തുകയായിരുന്നു ജയലളിത. ഇതോടെ ഡിഎംഡികെയുടെ വളര്‍ച്ച മുരടിച്ചു എന്നാണ് തമിഴ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഡിഎംകെയുമായി സഖ്യം ചേരാന്‍ സാധിച്ചാല്‍ മികച്ച വിജയം നേടാമെന്ന് ഡിഎംഡികെ കണക്കുകൂട്ടുന്നു. എന്നാല്‍ സമവായം ആയില്ലെങ്കില്‍ വിജയുമായി സഖ്യമുണ്ടാക്കേണ്ടി വരും. അല്ലെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കേണ്ടി വരും.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications