Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; വിജയിയോട് പിന്തുണ തെളിയിക്കണമെന്ന് ഗവര്‍ണര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച ടിവികെ മേധാവി വിജയിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയിയുടെ ടിവികെയ്ക്ക് ആവശ്യമായ അംഗസഖ്യ ഉണ്ടോ എന്നത് ഇതുവരെ ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ പിന്തുണ സംബന്ധിച്ച വ്യക്തത കൈവന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റാണ്. ടിവികെയ്ക്ക് 108 സീറ്റാണ് ലഭിച്ചത്. വിജയ് രണ്ട് സീറ്റില്‍ മത്സരിച്ചതിനാല്‍ തന്നെ ഫലത്തില്‍ 107 എംഎല്‍എമാരാണ് ടിവികെയ്ക്ക് ഉള്ളത്. 18 എന്ന ഭൂരിപക്ഷത്തിലെത്താന്‍ കുറഞ്ഞത് 10 സീറ്റുകളെങ്കിലും ടിവികെയ്ക്കക് ആവശ്യമായിരുന്നു.

Vijay

കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അഞ്ച് സീറ്റ് മാത്രമാണ് ഉള്ളത്. ഇതോടെ 112 എംഎല്‍എമാരുടെ പിന്തുണയെ ഫലത്തില്‍ ടിവികെയ്ക്കുള്ളൂ. സ്വതന്ത്രര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് പുറമെ ആരൊക്കെ ടീം വിജയിയുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തതയില്ല. രണ്ട് സീറ്റുകള്‍ നേടിയ വിസികെ എന്തുചെയ്യണമെന്ന് ആഭ്യന്തര ചര്‍ച്ചകള്‍ നടത്തുകയാണ്.

ഡിഎംകെ 59 സീറ്റും എഐഎഡിഎംകെ 47 സീറ്റും പിഎംകെ 4 സീറ്റും മുസ്ലീം ലീഗ് 2, സിപിഐ 2, സിപിഎം 2 സീറ്റും ബിജെപി, ഡിഎംഡികെ, എഎംഎംകെ എന്നിവ ഓരോ സീറ്റും നേടി. ഇടതുപക്ഷം (സിപിഐ 2, സിപിഎം 2) ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. എന്നിരുന്നാലും ഇരുകക്ഷികളും തീരുമാനം എടുക്കാന്‍ മെയ് 8 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഒരു ബദല്‍ ബ്ലോക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുമുണ്ട്.

ടിവികെയും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യം, വിജയുടെ പാര്‍ട്ടിക്ക് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പര്യാപ്തമായിരിക്കും, കാരണം എഐഎഡിഎംകെക്ക് 47 സീറ്റുകളുണ്ട്. ഇതില്‍, കുറഞ്ഞത് 30 പേരെങ്കിലും ടിവികെയെ പിന്തുണയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി പറയപ്പെടുന്നു.

കോണ്‍ഗ്രസ് പിന്തുണ

പാര്‍ട്ടി ടിവികെയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം കോണ്‍ഗ്രസിന്റെ തമിഴ്നാട് യൂണിറ്റിന് പൂര്‍ണ്ണ സ്വയംഭരണാവകാശം നല്‍കി. തെക്കന്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുന്നത് കാണുന്നതിനേക്കാള്‍ മതേതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് ചുമതലയുള്ള ഗിരീഷ് ചോഡങ്കറും പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന്, തമിഴ്നാട് ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. എന്നാല്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത വര്‍ഗീയ ശക്തികളെ സഖ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന നിബന്ധന കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസിനെതിരെ ഡിഎംകെ രംഗത്തെത്തി.

തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ച് ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്, ടിവികെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിലൂടെ തമിഴ്നാട് ജനതയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്ന് ഡിഎംകെ പറഞ്ഞു. ടിവികെ മന്ത്രിസഭയില്‍ രണ്ട് സ്ഥാനങ്ങള്‍ക്കായി കോണ്‍ഗ്രസ് സ്വയം നശിപ്പിക്കുകയാണ് എന്ന് ഡിഎംകെ വക്താവ് ശരവണന്‍ ആനദുരൈ പറഞ്ഞു.

ടിവികെയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ശിഥിലമായതിന്റെ സൂചനയാണ് എന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് വഞ്ചിക്കാത്ത ആരുമില്ല. ഡി എം കെയോട് അവര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ സമാജ്വാദി പാര്‍ട്ടിയോട് അവര്‍ എന്തുചെയ്യുമെന്ന് സങ്കല്‍പ്പിക്കുക എന്ന് ബി ജെ പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+