Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് പ്രഖ്യാപിച്ചു; കളംമാറി എത്തിയവര്‍ സ്ഥാനാര്‍ഥികള്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പിന്തുണയ്ക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥികളായി മല്‍സരിച്ച് ജയിച്ച മരഗതം കുമാരവേല്‍, പി സത്യഭാമ എന്നിവരാകും ടിവികെ സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇക്കാര്യം പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കി.

നാളെ ബാങ്ക് പണിമുടക്ക്; നാല് ദിവസം അവധി, ത്രിദിന സമരം 28ന്, ഒക്ടോബറില്‍ അനിശ്ചിതകാലം
നാളെ ബാങ്ക് പണിമുടക്ക്; നാല് ദിവസം അവധി, ത്രിദിന സമരം 28ന്, ഒക്ടോബറില്‍ അനിശ്ചിതകാലം

തമിഴ്‌നാട് നിയമസഭയില്‍ മൊത്തം ഏഴ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. ബാക്കി അഞ്ച് സീറ്റുകളുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജിയുള്ളതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാത്തത്. ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കുന്ന മുറയ്ക്ക് ഇവിടെയും ഉപതിരഞ്ഞെടുപ്പ് നടക്കും.

vijay announced tvk candidate in bypoll

മധുരന്തകം, ധരാപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍. എഐഎഡിഎംകെ സ്ഥാനാര്‍ഥികളായി ജയിച്ച മരഗതം കുമാരവേലും സത്യാഭാമയും ഫലം വന്ന് ദിവസങ്ങള്‍ക്കം രാജിവെക്കുകയായിരുന്നു. പിന്നീട് ഇവര്‍ ടിവികെയില്‍ ചേരുകയും ചെയ്തു. ഇതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം.

ഇറാന്‍ ഉഗ്ര പ്രഹരം നല്‍കി; അമേരിക്കക്ക് കനത്ത നാശം, ഇത്രയും വലിയ തിരിച്ചടി ആദ്യം, പിന്നാലെ ഓഫര്‍
ഇറാന്‍ ഉഗ്ര പ്രഹരം നല്‍കി; അമേരിക്കക്ക് കനത്ത നാശം, ഇത്രയും വലിയ തിരിച്ചടി ആദ്യം, പിന്നാലെ ഓഫര്‍

മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്ന ടിവികെയും ബിജെപിയും തമ്മില്‍ എന്തു വ്യത്യാസം എന്ന് ഡിഎംകെ നേതാക്കള്‍ ചോദിച്ചിരുന്നു. രാജിവെച്ചവരെ വീണ്ടും മല്‍സരിപ്പിക്കുകയാണ് ടിവികെ ചെയ്യുന്നത്. 44കാരിയായ മരഗതം കുമാരവേല്‍ നിരവധി തവണ തിരഞ്ഞെടുപ്പില്‍ ജയിച്ച വ്യക്തിയാണ്. 2014ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കാഞ്ചീപുരം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2021ല്‍ മധുരന്തകം മണ്ഡലത്തില്‍ നിന്ന് എഐഎഡിഎംകെ ടിക്കറ്റില്‍ നിയമസഭയിലേക്കും ജയിച്ചു. ഡിഎംകെ തരംഗം ആഞ്ഞുവീശിയ 2021ലും ഇവര്‍ ജയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ടിവികെ തരംഗമായ 2026ലും മരഗതം കുമാരവേല്‍ ജയിച്ചു. അതേസമയം, 51കാരിയായ സത്യഭാമ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് ധരാപുരത്ത് നിന്ന് മല്‍സരിച്ചതും ജയിച്ചതും.

വിജയ് മാസ് എന്‍ട്രി; കേരളത്തില്‍ അതിവേഗ കരുനീക്കം, എന്‍സിപി 5 ജില്ലാ കമ്മിറ്റികള്‍ ടിവികെയിലേക്ക്
വിജയ് മാസ് എന്‍ട്രി; കേരളത്തില്‍ അതിവേഗ കരുനീക്കം, എന്‍സിപി 5 ജില്ലാ കമ്മിറ്റികള്‍ ടിവികെയിലേക്ക്

ഈ രണ്ട് മണ്ഡലങ്ങളിലും നേരത്തെ ടിവികെ രണ്ടാംസ്ഥാനത്തായിരുന്നു. ഇത്തവണ ഇരുവരും ടിവികെ സ്ഥാനാര്‍ഥികളായി മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എംഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. അതുകൊണ്ട് വിജയം സുനിശ്ചിതമാണ് എന്നാണ് വിലയിരുത്തല്‍. സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ് എന്ന പേരില്‍ ടിവികെയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എഐഎഡിഎംകെക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണിത്. അവര്‍ ആരെ മല്‍സരിപ്പിക്കും എന്നത് നിര്‍ണായകമാണ്. അതേസമയം, ഡിഎംകെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ടിവികെ രണ്ടിടത്തും ജയിച്ചാല്‍ സഭയിലെ അവരുടെ അംഗബലം 109 ആയി ഉയരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+