വിജയിയുടെ ലക്ഷ്യം പ്രധാനമന്ത്രി സ്ഥാനം? അതൊന്നും നടക്കില്ലെന്ന് കോണ്‍ഗ്രസ്

തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയിയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടി വന്നേക്കും എന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. രാഷ്ട്രീയ അഭിലാഷങ്ങള്‍ കൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ അംഗബലമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമെന്ന് കാര്‍ത്തി ചിദംബരം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച 31-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ വിജയ് പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 'ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ 272 എംപിമാരുടെ പിന്തുണ ആവശ്യമാണ്. 272 എംപിമാരുടെ പിന്തുണയുള്ള മുന്നണിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ ആ മുന്നണിയുടെ നേതാവിനോ മാത്രമേ പ്രധാനമന്ത്രിയാകാന്‍ കഴിയൂ,' കാര്‍ത്തി പറഞ്ഞു.

Vijay As Prime Minister

പ്രമുഖനായ ഒരു ചലച്ചിത്ര താരത്തെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ടിവികെ എന്നും അതിനാല്‍ അവരുടെ നേതാവിനെക്കുറിച്ച് അവര്‍ക്ക് സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും അഭിലാഷങ്ങളും ആഗ്രഹങ്ങളും ഉണ്ടാകാം എന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. സിനിമയില്‍ തിളങ്ങി നില്‍ക്കെ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തി ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി പദവിയിലെത്തിയ നേതാവാണ് വിജയ്.

വിജയിയ്ക്ക് അധികം വൈകാതെ ദേശീയ തലത്തിലും നിര്‍ണായക റോളുണ്ടാകും എന്ന് അനുയായികള്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നിരുന്നാലും, പ്രധാനമന്ത്രി പദത്തിനായുള്ള അവകാശവാദം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇത്തരം അഭിലാഷങ്ങള്‍ പാര്‍ലമെന്റിലെ അംഗബലമായി മാറേണ്ടതുണ്ടെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. നിലവില്‍ തമിഴ്‌നാട് ടിവികെ ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ കൂടി പിന്തുണയിലാണ്.

എന്നാല്‍ അടുത്തിടെയായി വിജയിയുടെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനത്തെച്ചൊല്ലി കോണ്‍ഗ്രസും ടിവികെയും തമ്മില്‍ വാക്പോര് രൂക്ഷമാകുന്നുണ്ട്. അതിനിടെയാണ് കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം. നേരത്തെ, ഭരണപക്ഷത്തെ ചിലര്‍ പിന്തുടരുന്ന രാഷ്ട്രീയ ശൈലിയെ 'ഫാന്‍ ക്ലബ് മോഡ്' (ആരാധക കൂട്ടായ്മയുടെ രീതി) എന്ന് വിശേഷിപ്പിച്ച് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ മണികം ടാഗോര്‍ വിമര്‍ശിച്ചിരുന്നു.

'ഇന്നത്തെ മുഖ്യമന്ത്രി നാളത്തെ പ്രധാനമന്ത്രിയാകും' എന്ന് ടിവികെ നേതാവ് ജഗദീശ്വരി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ടാഗോര്‍. ഇത്തരമൊരു മാനസികാവസ്ഥയുള്ളവരെ എളുപ്പത്തില്‍ മാറ്റാനാവില്ലെന്ന് ടാഗോര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ വിജയിയുടെ രാഷ്ട്രീയ നിലപാട് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം വരുന്നത്.

ടിവികെയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെയും സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് അവര്‍ക്കുള്ള ലക്ഷ്യങ്ങളെയും എതിര്‍പാര്‍ട്ടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിവികെ മികച്ച പ്രകടനം കാഴ്ച വെക്കും എന്നും അതുവഴി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന് കയറും എന്നുമാണ് അനുയായികള്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+