Get Updates
Get notified of breaking news, exclusive insights, and must-see stories!

കണക്ക് തെറ്റാണല്ലോ; വിജയ് വെട്ടിലാകുമോ? 100 കോടിയുടെ മാറ്റം, നടനും ഐടി വകുപ്പിനും നോട്ടീസ്

ചെന്നൈ: നടന്‍ വിജയ് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലം കോടതി കയറി. നാമനിര്‍ദേശ പത്രികയില്‍ പറയുന്ന കണക്കുകളില്‍ അവ്യക്തതയും വൈരുധ്യവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. കോടതിയും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പ്രതികരണം തേടി വിജയ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആദായ നികുതി വകുപ്പ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ശമ്പളം കുത്തനെ കൂടും; സിആര്‍പിഎഫ് ജോലി നോക്കാം, ഹെഡ് കോണ്‍സ്റ്റബിള്‍ മുതല്‍ ഐജി വരെ
ശമ്പളം കുത്തനെ കൂടും; സിആര്‍പിഎഫ് ജോലി നോക്കാം, ഹെഡ് കോണ്‍സ്റ്റബിള്‍ മുതല്‍ ഐജി വരെ

ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. രണ്ട് മണ്ഡലത്തിലാണ് വിജയ് മല്‍സരിക്കുന്നത്. ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തിന് പുറമെ തൃച്ചി ഈസ്റ്റ് മണ്ഡലത്തിലും വിജയ് ജനവിധി തേടുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലും വിജയ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങളില്‍ വൈരുധ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി വിഘ്‌നേഷ് എന്ന വ്യക്തി കോടതിയെ സമീപിച്ചത്.

vijay asset issue hc notice

ആദ്യം പെരമ്പൂര്‍ നിയമസഭാ മണ്ഡലത്തിലാണ് വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 105 കോടിയുടെ ആസ്തിയുണ്ട് എന്നാണ് ഇതില്‍ വ്യക്തമാക്കിയത്. എന്നാല്‍ തൃച്ചി ഈസ്റ്റ് മണ്ഡലത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 224 കോടിയുടെ ആസ്തിയുണ്ട് എന്ന് പറയുന്നു. എങ്ങനെയാണ് 100 കോടിയില്‍ അധികം രൂപയുടെ മാറ്റം വന്നത് എന്നാണ് ഹര്‍ജിക്കാരന്റെ ചോദ്യം.

വിജയിയെ വാര്‍ത്തകളില്‍ നിറച്ച് രണ്ട് കോടതി വ്യവഹാരം

ചീഫ് ജസ്റ്റിസ് എസ്എ ധര്‍മധികാരി, ജസ്റ്റിസ് അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ കണക്കില്‍ വൈരുധ്യമുണ്ടെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിന്റെ പ്രതികരണം ലഭിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള പ്രതികരണവും ലഭിക്കണം. വിജയ്ക്കും കോടതി നോട്ടീസ് അയച്ചു.

ഫലത്തില്‍ വിജയുമായി ബന്ധപ്പെട്ട് രണ്ട് കോടതി വ്യവഹാരങ്ങളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജിയാണ് ഒന്ന്. ഇന്ന് ഹര്‍ജി പരിഗണിച്ച കുടുംബ കോടതി, ജൂണില്‍ വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണം എന്ന് ഇരുകക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പുറമെയാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജി.

സൗദി അറേബ്യയും കുവൈത്തും അന്ന് 1600 കോടി നല്‍കി; ഇത്തവണ യുഎഇ ചെക്ക് വച്ചു, ഒപ്പം ഇറാനും
സൗദി അറേബ്യയും കുവൈത്തും അന്ന് 1600 കോടി നല്‍കി; ഇത്തവണ യുഎഇ ചെക്ക് വച്ചു, ഒപ്പം ഇറാനും

വിജയ് മല്‍സരിക്കുന്ന രണ്ടിടത്തും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വിജയ് എത്തിയതോടെ ത്രികോണ മല്‍സരമാണ് പെരമ്പൂരിലും തൃച്ചി ഈസ്റ്റിലും. സ്ത്രീകളും യുവജനങ്ങളും വിജയ്‌ക്കൊപ്പം നിലയുറപ്പിക്കുമെന്നാണ് സര്‍വ്വെകള്‍. എന്നാല്‍ വിജയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന പ്രചാരണമാണ് എതിര്‍ കക്ഷികള്‍ നടത്തുന്നത്. സത്യവാങ്മൂലത്തിലെ തെറ്റുകള്‍ തിരഞ്ഞെടുപ്പ് ഫലം വരെ റദ്ദാക്കാന്‍ സാധ്യതയുള്ള വിഷയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+