എല്ലാവര്ക്കും വീട്, ബൈക്ക്, കാര്‍; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, ജന്‍ സി വിജയം ഉറപ്പിക്കും
കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് നിലച്ച തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കി നടന് വിജയ്. ടിവികെയുടെ കേഡര്‍മാരും അനുഭാവികളും പങ്കെടുത്ത പരിപാടി ഇന്ന് കാഞ്ചീപുരം ജില്ലയില്‍ നടന്നു. ഒരു എഞ്ചിനിയറിങ് കോളജിന്റെ ഓഡിറ്റോറിയത്തില്‍ നേരത്തെ നിശ്ചയിച്ചവര്‍ക്ക് മാത്രം പ്രവേശനം നല്‍കിയായിരുന്നു സമ്മേളനം. 2000 പേര് പങ്കെടുത്തു.
സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് പ്രധാന്യം നല്‍കിയുള്ള നീക്കമാണ് വിജയ് നടത്തുന്നത്. കാഞ്ചീപുരത്തെ പരിപാടിയില്‍ പ്രാതിനിധ്യം നല്കിയതും ഇവര്‍ക്ക് തന്നെ. കരൂര്‍ ദുരന്തത്തെ കുറിച്ച് വിജയ് കാര്യമായി ഒന്നും പറഞ്ഞില്ല. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് വിജയ് പ്രസംഗം തുടങ്ങിയത്.

ടിവികെക്ക് വ്യക്തമായ രാഷ്ട്രീയ പദ്ധതി ഇല്ല എന്ന ഡിഎംകെ വിമര്‍ശനത്തിന് വിജയ് മറുപടി പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന ഡിഎംകെക്ക് തങ്ങളുടെ ആദര്‍ശം ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ല. സമത്വം എന്ന ആദര്‍ശത്തിലാണ് ടിവികെ രൂപീകൃതമായത്. ജാതി സെന്‍സസ് നടത്തണമെന്നും നീറ്റ് വിഷയത്തില്‍ ശൂന്യമായ അവകാശ വാദങ്ങള്‍ ടിവികെ മുന്നോട്ട് വെക്കില്ലെന്നും വിജയ് പറഞ്ഞു.
യുവതലമുറയെ കൂടെ നിര്‍ത്താനാണ് വിജയുടെ ഓരോ നീക്കവും. ജന്‍ സി വോട്ടര്‍മാര്‍ തന്റെ വിജയം ഉറപ്പാക്കുമെന്നാണ് വിജയുടെ വിശ്വാസം. വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്നും വിജയ് ആവശ്യപ്പെട്ടു. വിശദമായ പ്രകടന പത്രിക വൈകാതെ പുറത്തിറക്കുമെന്ന് സൂചിപ്പിച്ച വിജയ് എങ്കിലും പ്രകടന പത്രികയിലെ ചില കാര്യങ്ങള്‍ പ്രസംഗത്തിനിടെ വിശദമാക്കി.
ഓരോ വീട്ടിലും കാറും ബൈക്കും
ഓരോ വീട്ടിലും ഒരു മോട്ടോര്‍ സൈക്കിളും കാറും ഉറപ്പാക്കുമെന്നും ക്രമസമാധാനം കര്‍ശനമാക്കുമെന്നും വിജയ് അറിയിച്ചു. ഈ വാഗ്ദാനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ ഓരോ കുടുംബത്തിനും ഒരു മോട്ടോര്‍ സൈക്കിളും കാറും ലഭ്യമാക്കാനാണ് ടിവികെ ലക്ഷ്യമിടുന്നത്. എല്ലാവര്ക്കും സ്ഥിരമായ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും ഓരോ വീട്ടിലും ഒരു ബിരുദധാരിയെ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിവികെ അധികാരത്തില്‍ വന്നാല്‍ ക്രമസമാധാനം സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഭയമില്ലാതെ ജനങ്ങള്‍ക്ക് പോകാന്‍ കഴിയുമെന്നും വിജയ് ഉറപ്പുനല്‍കി. ഓരോ വീട്ടിലും ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനം ഉറപ്പാക്കുന്ന തൊഴിലവസരം സൃഷ്ടിക്കും. വിദ്യാഭ്യാസ മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരും. കാലവര്‍ഷക്കെടുതികള്‍ ഒഴിവാക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും വിജയ് പ്രഖ്യാപിച്ചു.
മത്സ്യത്തൊഴിലാളികള്‍, തൊഴിലാളികള്‍, നെയ്ത്തുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുമായി കൂടിയാലോചിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും വിജയ് അറിയിച്ചു. ക്രമസമാധാനപാലനവും വ്യവസായ വികസനവും ടിവികെ സര്‍ക്കാര്‍ ഊന്നല്‍ നല്കുന്ന പ്രധാന മേഖലകളായിരിക്കും. ക്രമസമാധാനം കര്‍ശനവും ശക്തവുമായിരിക്കും. ഈ പദ്ധതികളുടെ വിശദാംശങ്ങള്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉണ്ടാകുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications