Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മന്ത്രിസഭയിലെ യുവ മുഖം; ആരാണ് കീര്‍ത്തന, ബിജെപി ബന്ധമുണ്ടോ? ഹിന്ദി സംസാരം

തമിഴക വെറ്റ്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു യുവമുഖം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. മറ്റാരുമല്ല, ശിവകാശി മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്. കീർത്തനയാണ് ആ താരം.

ടിവികെയുടെ ആദ്യ മന്ത്രിസഭയിലെ ഏക വനിതയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായി കീർത്തന എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിരുദുനകർ ജില്ലയിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള 29 വയസ്സുകാരിയായ കീർത്തനയുടെ പിതാവിന്റെ പേര് സമ്പത്ത് എന്നാണ്. ചെറുപ്പം മുതലേ പഠനത്തിൽ മികവ് പുലർത്തിയിരുന്ന കീർത്തന, മധുര കാമരാജ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.

vijay cabinet s keerthana youngest minister

തുടർന്ന് 2019-ൽ പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും കീർത്തന സ്വന്തമാക്കി. രാഷ്ട്രീയത്തിലേക്കെത്തുന്നതിന് മുൻപ് ഒരു രാഷ്ട്രീയ കൺസൾട്ടന്റായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ പിന്നണിയിൽ പ്രവർത്തിച്ച അവർ, ഇന്ന് ജനപ്രതിനിധിയായി നേരിട്ട് രംഗത്തിറങ്ങി വിജയം നേടുകയായിരുന്നു.

പടക്ക വ്യവസായങ്ങളുടെ കേന്ദ്രമായ ശിവകാശി മണ്ഡലം, കഴിഞ്ഞ 70 വർഷമായി വലിയ രാഷ്ട്രീയ നേതാക്കളുടെ കോട്ടയായിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഒരു വനിത ഇവിടെ നിന്ന് ജയിക്കുന്നത്. 68,709 വോട്ടുകൾ നേടി. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസിലെ അശോകനെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന ഈ ചരിത്രവിജയം കുറിച്ചത്. മികച്ച പ്രഭാഷക മാത്രമല്ല, ബഹുഭാഷാ പണ്ഡിത കൂടിയാണ് കീർത്തന.

ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയോ

കീർത്തന ഹിന്ദിയിൽ സംസാരിക്കുന്ന ഒരു വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. "എന്റെ നേതാവിന്റെ സന്ദേശവും പാർട്ടിയുടെ നയങ്ങളും ഇന്ത്യയിലെമ്പാടും എത്തിക്കാൻ വേണ്ടിയാണ് താൻ ഹിന്ദിയിൽ സംസാരിക്കുന്നത്" എന്ന് അന്ന് കീർത്തന പറഞ്ഞത് ടിവികെയുടെ ദേശീയപരമായ കാഴ്ചപ്പാട് വെളിപ്പെടുത്തി. കീർത്തനയുടെ കുടുംബത്തിലെ പലരും ബിജെപി അംഗങ്ങളാണെന്നതും, മോദിയെ പല വേദികളിലും അവർ പ്രശംസിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കീര്‍ത്തനയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നു.

വിജയിയുടെ മന്ത്രിസഭയിൽ കീർത്തനയ്ക്ക് വനിതാ ശിശുക്ഷേമ വകുപ്പോ സാമൂഹിക ക്ഷേമ വകുപ്പോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. "രാഷ്ട്രീയം ഭയക്കേണ്ട ഒന്നല്ല; എല്ലാവരും അതിൽ പങ്കാളികളാകണം" എന്ന് യുവജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന കീർത്തന, വിജയിയുടെ "പുതിയ രാഷ്ട്രീയ" സ്വപ്നത്തിലെ ഒരു പ്രധാന ഘടകമാണ്.

എന്നാൽ, ഹിന്ദിക്ക് അമിത പ്രാധാന്യം നൽകുന്ന ഒരു വ്യക്തിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത് ഒരു വിഭാഗം ആളുകൾക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. യുവതിയും വിദ്യാഭ്യാസമുള്ള വ്യക്തിയും ഊർജ്ജസ്വലയായ രാഷ്ട്രീയക്കാരിയും എന്ന നിലയിൽ കീർത്തന തമിഴ്നാട് രാഷ്ട്രീയത്തിൽ എന്ത് മാറ്റങ്ങളാണ് കൊണ്ടുവരുക എന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് തമിഴകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+