Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെന്ന് സുരേഷ് ഗോപി; ഒരേ മനസോടെ മുന്നോട്ട് പോകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി സംസാരിച്ചു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിജയ് ഫോണില്‍ വിളിച്ചുവെന്ന് സുരേഷ് ഗോപി എഫ്ബിയില്‍ കുറിച്ചു. നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി വിജയ് ചര്‍ച്ച നടത്തി.

ഇഡി റെയ്ഡിനിടെ ഉണ്ടായ അക്രമം ആസൂത്രിതം എന്ന് രമേശ് ചെന്നിത്തല; റെയ്ഡ് കേരളം അറിഞ്ഞില്ല
ഇഡി റെയ്ഡിനിടെ ഉണ്ടായ അക്രമം ആസൂത്രിതം എന്ന് രമേശ് ചെന്നിത്തല; റെയ്ഡ് കേരളം അറിഞ്ഞില്ല

രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിന് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതായിരുന്നു സംസാരിച്ചത് എന്ന് സുരേഷ് ഗോപി പറയുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സമഗ്ര വികസനത്തിന് ഒരേ മനസോടെ കൈകോര്‍ത്ത് മുന്നോട്ട് പോകുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയെന്നും സുരേഷ് ഗോപി പറയുന്നു. കഴിഞ്ഞ ദിവസം വിജയിയെ കുറിച്ച് സുരേഷ് ഗോപി നടത്തിയ പ്രതികരണവും വൈറലായിരുന്നു.

vijay suresh gopi

വിജയ് ആദ്യം അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ, ജനങ്ങള്‍ നല്‍കിയ അവസരത്തെ മാനിക്കണം എന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹം ജോലി ചെയ്യട്ടെ, അതിന് മുമ്പ് വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പരഞ്ഞു. കേരളത്തിലേക്കും ടിവികെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണ് വിവരം. ഇതുസംന്ധിച്ച് ചോദിച്ചപ്പോള്‍, അവര്‍ വരട്ടെ, എവിടെ വേണമെങ്കിലും അവര്‍ക്ക് പാര്‍ട്ടി തുടങ്ങാമെന്നും എല്ലാവരും നല്ലത് ചെയ്യുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

 നടന്‍ അര്‍ജുന്‍ ദാസ് വിവാഹിതനാകുന്നു എന്ന് പ്രചാരണം; സത്യം ഇതാണെന്ന് മാനേജര്‍
നടന്‍ അര്‍ജുന്‍ ദാസ് വിവാഹിതനാകുന്നു എന്ന് പ്രചാരണം; സത്യം ഇതാണെന്ന് മാനേജര്‍

സിനിമാ രംഗത്തുള്ള നിരവധി പേരാണ് വിജയ്ക്ക് പിന്തുണയുമായി രംഗത്തുവരുന്നത്. തമിഴ് താരസംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും വിജയിയെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍, ബിജെപി നേതാവ് നടി ഖുഷ്ബു എന്നിവരും വിജയിയുമായി ചര്‍ച്ച നടത്തി. വിജയിയെ ഒരു വിഭാഗം ബിജെപി നേതൃത്വം രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയാണ് ഖുഷ്ബു ഓഫീസിലെത്തി കണ്ടത്.

രണ്ട് വര്‍ഷം മുമ്പാണ് വിജയുടെ ടിവികെ പ്രവര്‍ത്തനം തുടങ്ങിയത്. പാര്‍ട്ടി ആദ്യമായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. 108 മണ്ഡവങ്ങളില്‍ ജയിച്ച് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ്, വിസികെ എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. അടുത്തിടെ അണ്ണാഡിഎംകെയിലെ ചില എംഎല്‍എമാര്‍ രാജിവച്ച് ടിവികെയില്‍ ചേര്‍ന്നു.

മൂന്ന് അണ്ണാഡിഎംകെ എംഎല്‍എമാര്‍ രാജിവച്ച് ടിവികെയില്‍ ചേര്‍ന്നു. ഇതില്‍ ഭരണകക്ഷിയിലെ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് മണ്ഡലം ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ വൈകാതെ ഉപതിരഞ്ഞെടുപ്പ് നടക്കും. രാജിവച്ച അണ്ണാഡിഎംകെ എംഎല്‍എമാര്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ടിവികെ സ്ഥാനാര്‍ഥികളായി മല്‍സരിച്ചേക്കും. ജയിച്ചാല്‍ ഇവരില്‍ ചിലര്‍ മന്ത്രിമാരാകുമെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+