വിജയ് മല്‍സരിക്കുന്ന മണ്ഡലം പ്രവചനം; ജ്യോതിഷിയുടെ വാക്ക് താരം കേള്‍ക്കുമോ? എംജിആര്‍ മോഡല്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കവെ ഇത്തവണ വ്യത്യസ്തമായ പ്രവചനങ്ങള്‍. സൂപ്പര്‍ താരം വിജയ് കൂടി മല്‍സര രംഗത്തിറങ്ങുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. വിജയ് മല്‍സരിക്കുമെന്നും അതല്ല, ടിവിടെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാകും ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വിജയ് മല്‍സരിക്കാന്‍ സാധ്യതയുള്ള മണ്ഡലം സംബന്ധിച്ച് പലവിധ റിപ്പോര്‍ട്ടുകള്‍ വരികയാണ്. വി എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ ആയിരിക്കും വിജയ് മല്‍സരിക്കുകയത്രെ. ഇലക്ട്രല്‍ നമ്പറില്‍ 9 വച്ച് തുടങ്ങുന്ന മണ്ഡലമാകും വിജയ് തിരഞ്ഞെടുക്കുക എന്നും കേള്‍ക്കുന്നു. വിജയ് ഏറെ വിശ്വസിക്കുന്ന ജ്യോതിഷിയുടെ നിര്‍ദേശം അദ്ദേഹം അനുസരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചെന്നൈക്ക് പുറത്തുള്ള മണ്ഡലങ്ങളില്‍ വിജയ് മല്‍സരിക്കാന്‍ സാധ്യത കുറവാണ് എന്നും വാര്‍ത്തയുണ്ട്. നഗരമേഖലയില്‍ മല്‍സരിച്ചാലാകും കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടുക എന്നതാണ് ഇതിന് കാരണം. ചെന്നൈയിലോ സമീപ ജില്ലകളിലോ വി വച്ച് തുടങ്ങുന്ന മണ്ഡലങ്ങള്‍ വിജയ് തിരഞ്ഞെടുക്കുമെന്നും കേള്‍ക്കുന്നു.
വെളച്ചേരി, വുരുഗംബാക്കം, വിക്രവാണ്ടി, വേദാരണ്യം, വേദസന്ദൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വിജയ് തിരഞ്ഞെടുക്കും എന്നും വാര്‍ത്തകളുണ്ട്. നഗര മണ്ഡലങ്ങളില്‍ മല്‍സരിച്ചാല്‍ സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ വിജയ്ക്ക് എളുപ്പമാകുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ള കേഡര്‍മാരില്‍ നിന്ന് ടിവികെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പനയൂരിലെ പാര്‍ട്ടി ഓഫീസിന് മുമ്പില്‍ അപേക്ഷ ഫോറം വാങ്ങുന്നവരുടെ തിരക്കാണ്. ഈ മാസം 14 വരെ ഫോറം വിതരണം ചെയ്യും. ഒരു മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിരവധിയുണ്ടാകും. അപേക്ഷ പരിശോധിച്ച് ഉചിതമായവരെ പാര്‍ട്ടി കണ്ടെത്തുകയാണ് ചെയ്യുക.
1977 ആവര്‍ത്തിക്കുമോ വിജയ്
എംജിആര്‍ ആദ്യമായി മല്‍സരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്ത വര്‍ഷമാണ് 1977. വിജയ് ആരാധകര്‍ എംജിആറിനെയും വിജയിയെയും താരതമ്യം ചെയ്താണ് പ്രചാരണം നടത്തുന്നത്. 1977ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന് മല്‍സരിച്ച എംജിആര്‍ അതേവര്‍ഷം തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നു അധികാരം പിടിക്കുകയായിരുന്നു.
200 മണ്ഡലങ്ങളില്‍ മല്‍സരിച്ച എഐഎഡിഎംകെ 130 മണ്ഡലങ്ങലില്‍ വിജയിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 12 സീറ്റിലും ജയിച്ചു. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ജനതാ പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് കാര്യമായ മുന്നേറ്റം തമിഴ്‌നാട്ടിലുണ്ടാക്കാന്‍ അന്നുമുതല്‍ സാധിക്കാതെ വന്നു. കോണ്‍ഗ്രസ് ദുര്‍ബലമായ തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടമായി മാറി തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പുകള്‍.












Click it and Unblock the Notifications