വിജയ് തമിഴകം ഇളക്കിമറിക്കും; ലക്ഷ്യമിടുന്നത് ചെന്നൈ, തൃച്ചി മണ്ഡലങ്ങള്‍, ടിവികെയുടെ പ്ലാന്‍ ഇങ്ങനെ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടില്‍ ഇത്തവണ ത്രികോണ പോരാണ്. ഡിഎംകെ, അണ്ണാഡിഎംകെ തമ്മിലുള്ള മല്‍സരമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത്. ഇത്തവണ വിജയ് നേതൃത്വം നല്കുന്ന ടിവികെ കൂടി എത്തുമ്പോഴാണ് ത്രികോണ മല്സരമാകുന്നത്. നേരിടാന്‍ പോകുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികള്‍ക്കൊപ്പം ടിവികെയെ എണ്ണുന്നത് നിസാര കാര്യമല്ല.
നടന് വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്നാണ് കഴിഞ്ഞ ദിവസംവരെ ഉയര്‍ന്നിരുന്ന ചോദ്യം. 234 മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ള കേഡര്മാരില് നിന്ന് ടിവികെ അപേക്ഷ ക്ഷണിച്ചതോടെയാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. വി വച്ച് തുടങ്ങുന്ന ഏതെങ്കിലും മണ്ഡലത്തിലാകും വിജയ് മല്‍സരിക്കുക എന്നാണ് പിന്നീട് പ്രചരിച്ചത്. ഇലക്ട്രല്‍ റോളില്‍ 9 വച്ച് തുടങ്ങുന്ന മണ്ഡലം അദ്ദേഹം തിരഞ്ഞെടുക്കുമെന്നും പ്രചാരണമുണ്ട്.

അതിനിടെയാണ് മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നത്. വിജയ് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നാണ് വിവരം. നഗര മേഖലയിലും ഗ്രാമീണ മേഖലയിലും മല്‍സരിക്കുമെന്നാണ് വാര്‍ത്ത. സംസ്ഥാനത്ത് ഉടനീളം വിജയ് തരംഗമുണ്ടാക്കാന്‍ ഇത് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ടത്രെ. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാമെന്നും ടിവികെ കരുതുന്നു.
ചെന്നൈയിലെ വിരുഗംബാക്കം, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിക്കുക എന്നാണ് പുതിയ പ്രചാരണം. രണ്ടിടത്ത് മല്‍സരിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം വിജയ് മല്‍സരിക്കുന്ന പ്രതീതിയാകുമെന്നും പാര്‍ട്ടി കരുതുന്നു. നേരത്തെ ഡിഎംകെയെ മാത്രം വിമര്‍ശിച്ചിരുന്ന വിജയിയും ടിവികെയും ഇപ്പോള്‍ അണ്ണാഡിഎംകെയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. സഖ്യമില്ലെന്ന് ഇതോടെ ഉറപ്പായി എന്ന് വിലയിരുത്തപ്പെടുന്നു.
അണ്ണാഡിഎംകെ ഇനി ചിത്രത്തില്‍ ഇല്ല
ത്രികോണ മല്‍സരം ഇത്തവണ സംസ്ഥാനത്തില്ല എന്നാണ് വിജയ് പറയുന്നത്. ഡിഎംകെയും ടിവികെയും തമ്മിലാണ് മല്‍സരം എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അണ്ണാഡിഎംകെ തമിഴ്നാടിന്റെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് മാഞ്ഞുവെന്ന് ടിവികെ നേതാക്കളും പറയുന്നു. അണ്ണാഡിഎംകെ ഇത്തവണയും ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡിഎംകെ തരംഗമായിരുന്നു തമിഴ്നാട്ടില്‍. അണ്ണാഡിഎംകെ നിലംപരിശായി. ജയലളിതയും കരുണാനിധിയും ഇല്ലാതിരുന്ന തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടതാണ് തിരിച്ചടിയായത്. എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, ടിടിവി ദിനകരന്, ശശികല തുടങ്ങിയ പല നേതാക്കളോടൊപ്പവും അണികള്‍ ഭിന്നിച്ചു നില്‍ക്കുകയാണ്.
ഈ വേളയിലാണ് ടിവികെ രൂപീകരിക്കപ്പെട്ടതും വിജയ് ശക്തമായ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതും. ടിവികെയും അണ്ണാഡിഎംകെയും സഖ്യം ചേരുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. നടന് വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെ ആര്‍ക്കൊപ്പം ചേരുമെന്നതാണ് ഇനി അറിയേണ്ടത്. ഡിഎംകെയുമായി ഇവര്‍ സഖ്യചര്‍ച്ച നടത്തുന്നുണ്ട്. ടിവികെയുമായി സഖ്യം ചേരുമെന്ന വാര്‍ത്തകളുമുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications