വിജയ്ക്ക് അഭിനയം തുടരാമായിരുന്നു, നിറയെ പണമുണ്ടാക്കാം; പക്ഷേ, എസ്എ ചന്ദ്രശേഖര്‍ പറയുന്നു
ചെന്നൈ: നടന്‍ വിജയ് സിനിമാ അഭിനയത്തിന് വിശ്രമം നല്‍കി സജീവ രാഷ്ട്രീക്കാരനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവസാന സിനിമ ജനനായകന്‍ അടുത്ത മാസം തിയേറ്ററുകളിലെത്തും. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. വിജയ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ടിവികെ അണികള്‍ പറയുന്നു.
ഈ വേളിയലാണ് വിജയ്‌ടെ അച്ഛനും നിര്‍മാതാവുമായ എസ്എ ചന്ദ്രശേഖര്‍ വിജയിയെ കുറിച്ച് പറയുന്ന വാക്കുകള്‍ വൈറലായിരിക്കുന്നത്. വിജയ്ക്ക് വേണമെങ്കില്‍ ഇനിയും സിനിമാ അഭിനയം തുടരാമായിരുന്നു എന്നും കുറേ പണമുണ്ടാക്കാമായിരുന്നു എന്നും വിജയ് ജനസേവനമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറയുന്നു. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രസംഗം.

വിജയിയെ കുറിച്ച് ചന്ദ്രശേഖര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ സദസ്സില്‍ നിന്ന് നിര്‍ത്താതെ കൈയ്യടിയും ആരവുമുണ്ടായി. ഇത് ശമിക്കാന്‍ ചന്ദ്രശേഖര്‍ ഏറെ നേരം കാത്തു നിന്ന ശേഷമാണ് പ്രസംഗം തുടര്‍ന്നത്. പണം മത്രമല്ല ജീവിതത്തില്‍ വലുതായുള്ളത്. വിജയ്ക്ക് വേണമെങ്കില്‍ വേഗത്തില്‍ ഒരുപാട് പണം സമ്പാദിക്കന്‍ പറ്റും. ഞാന്‍ നിങ്ങളുടെ ടിവികെ നേതാവിനെ പറ്റിയാണ് പറയുന്നതെന്നും കൈയ്യടികള്‍ക്കിടെ ചന്ദ്രശേഖര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് വിജയ് താല്‍പ്പര്യം കാണിച്ചത്. പണത്തേക്കാള്‍ പ്രാധാന്യം വിജയ് സേവനത്തിന് നല്‍കുന്നു. അവന്‍ അഭിനയിച്ച സിനിമകള്‍ അതിനൊരു കാരണമാകാം. എംജിആറിനെ പോലെ ജനനന്മയും സേവനവും പറയുന്ന സിനിമകളാണ വിജയിയും അഭിനയിച്ചത്. അതുകൊണ്ടുതന്നെ ആ സിനിമകള്‍ രണ്ടുപേരെയും സ്വാധാനിച്ചിട്ടുണ്ടാകാം. അത്തരം സിനിമകളില്‍ അഭിനയിച്ച് എംജിആര്‍ നേതാവായി. പുതിയ തലമുറയില്‍ വിജയ് സമാനമായ വരവാണ് നടത്തുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
വിജയ്യുടെ ഇപ്പോഴത്തെ കരിയര്‍ പാതയ്ക്ക് സംവിധായകന്‍ എആര്‍ മുരുഗദോസിനും പങ്കുണ്ടെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. തിരക്കഥ കേള്‍ക്കുമ്പോള്‍ വിജയ് വികാരങ്ങള്‍ പ്രകടിപ്പിക്കാറില്ലായിരുന്നെന്നും മുരുഗദോസ് മാത്രമായിരുന്നു അതിനൊരപവാദമെന്നും ചന്ദ്രശേഖര്‍ ഓര്‍മ്മിച്ചു.
'അവന്റെ കരിയറിന്റെ തുടക്കത്തില്‍, കഥകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ വിജയുടെ കൂടെ പോകുമായിരുന്നു. വിജയ് ഒരു വാക്ക് പോലും മിണ്ടാതെ നിശബ്ദമായി ആസ്വദിക്കും. എന്നാല്‍ തുപ്പാക്കിയുടെ ആദ്യ വിവരണത്തിന് ശേഷം അവന്‍ മുരുഗദോസിനെ കെട്ടിപ്പിടിച്ചു. ആ തിരക്കഥ കാരണം ആ ചിത്രം ഇന്നും ഒരു കള്‍ട്ട് ക്ലാസിക് ആണ്,' ചന്ദ്രശേഖര്‍ പറഞ്ഞു.
2024ല്‍ പുറത്തിറങ്ങിയ വെങ്കട്ട് പ്രഭുവിന്റെ 'ദി ഗോട്ട്' ആണ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' എന്ന വിജയ് ചിത്രം അടുത്ത ജനുവരി 9-ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തും.












Click it and Unblock the Notifications