വിജയ് ദേവരകൊണ്ട-രശ്മിക ദമ്പതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; പോലീസില്‍ പരാതി, പണി വരുന്നു
ഹൈദരാബാദ്: താരദമ്പതികളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം രൂക്ഷമായ സാഹചര്യത്തില്‍ പോലീസില്‍ പരാതി. താരങ്ങളുടെ ടീം ആണ് സൈബറാബാദ് പോലീസില്‍ പരാതി നല്‍കിയത്. താരങ്ങള്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുണ്ടോ, ഇതിന്റെ ഇറവിടം എന്നിവ അന്വേഷിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കോഫി വിത്ത് കരണ്‍ 9 എന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് താരദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായത്. ഇരുവരുടെയും ഓരോ കമന്റുകളും വ്യത്യസ്ത ഭാവന നല്‍കി സോഷ്യല്‍ മീഡിയിയല്‍ പ്രചരിപ്പിക്കുകയായിരുന്നു. താരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ട് എന്നുവരെ പ്രചരിപ്പിച്ചു. വിജയും രശ്മികയും പറഞ്ഞ രസകരമായ മറുപടികള്‍ക്കും പല അര്‍ഥങ്ങളും നല്‍കിയായിരുന്നു പ്രചാരണം.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന പ്രതികരണങ്ങളുടെ ലിങ്കുകള്‍ ഉള്‍പ്പെടെ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പല പ്രചാരണങ്ങളുടെയും സ്വാഭാവം സമാനമായിരുന്നു. അതുകൊണ്ടുതന്നെ ആസൂത്രിത നീക്കം പിന്നിലുണ്ടോ എന്നും പോലീസ് അന്വേഷിച്ചേക്കും. നിലവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുക.
സൈബര്‍ പോലീസില്‍ പരാതി നല്‍കിയ കാര്യം താരങ്ങളുടെ ടീം പ്രസ്താവനയില്‍ അറിയിച്ചു. പരാതിക്ക് കാരണമായ രേഖകളും പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് കൃത്യമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പല പ്രചാരണങ്ങളുമുണ്ടായത്. ആസൂത്രിത നീക്കം നടന്നോ എന്നു അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരമങ്ങളുടെ ടീം അറിയിച്ചു.
സൈബാറാബാദ് പോലീസിനാണ് പരാതി ലഭിച്ചിരിക്കുന്നത്. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പരാതി സെരിലിംഗംപള്ളി സോണിലെ അഡീഷനല്‍ ഡിസിപിക്ക് കൈമാറിയിട്ടുണ്ട്. ഡിസിപിയുടെ പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്ന കാര്യം തീരുമാനിക്കുക. വിവാഹ അഭ്യര്‍ഥന നടത്തിയത് സംബന്ധിച്ച് താരങ്ങള്‍ ഷോയില്‍ പറഞ്ഞിരുന്നു. ഇതാണ് കൂടുതല്‍ ട്രോളുകള്‍ക്ക് ഇടയാക്കിയത്.
രശ്മിക വിവാഹം കഴിക്കാമെന്ന് തന്നോട് നൂറു തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന് വിജയ് വെളിപ്പെടുത്തി. വിമാനത്താവളത്തില്‍ വച്ച് ഇക്കാര്യം പറഞ്ഞപ്പോള്‍ നീ എന്നോട് 100 തവണ ചോദിക്കൂ എന്നായിരുന്നു വിജയ് നല്‍കിയ മറുപടി. ഒരു വര്‍ഷത്തോളം താന്‍ ഈ ചോദ്യം ചോദിച്ചുവെന്ന് രശ്മികയും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുവന്ന ട്രോളുകള്‍ക്ക് കഴിഞ്ഞ ദിവസം താരങ്ങള്‍ മറുപടി നല്‍കിയിരുന്നു.


Click it and Unblock the Notifications
