കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍

Google Oneindia Malayalam News

ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ കാലമായി ചര്‍ച്ചയിലാണ്. പിതാവ് എസ്എ ചന്ദ്രശേഖര്‍ ഇടയ്ക്കിടെ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഒടുവില്‍ അദ്ദേഹം വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിജയും അച്ഛനും തമ്മില്‍ പിണങ്ങിയിരിക്കുകയാണ് എന്ന് അമ്മ ശോഭ വെളിപ്പെടുത്തിയതും വലിയ വാര്‍ത്തയായി.

മാസങ്ങള്‍ കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ ചൂടുപിടിച്ചത്. എന്നാല്‍ ഇപ്പോള്‍ വരുന്നത് മറിച്ചുള്ള കാര്യമാണ്....

വിജയ് യോഗം വിളിച്ചു

വിജയ് യോഗം വിളിച്ചു

വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്റെ യോഗം വിളിച്ചു. വിജയ് മക്കള്‍ ഇയക്കം എന്നാണ് ഫാന്‍സ് അസോസിയേഷന്റെ പേര്. സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗമാണ് ഇസിആറിലെ അതിഥി മന്ദിരത്തില്‍ വിളിച്ചുചേര്‍ത്തത്. രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.

സഹകരിക്കരുത്

സഹകരിക്കരുത്

പിതാവ് രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കരുത് എന്നാണ് വിജയ് ഭാരവാഹികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഏതെങ്കിലും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിരുല്‍സാഹപ്പെടുത്തണം. മധുരയില്‍ ആരാധകര്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയില്‍ ചേരില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ചന്ദ്രശേഖറിന്റെ നീക്കം

ചന്ദ്രശേഖറിന്റെ നീക്കം

അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖര്‍ ശ്രമിച്ചത്. വിജയുടെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനോട് വിജയ് സഹകരിച്ചില്ല. വിഷയത്തില്‍ അദ്ദേഹം നേരത്തെ പിതാവുമായി ഉടക്കിയിരുന്നു.

തന്റെ അറിവോടെ അല്ല

തന്റെ അറിവോടെ അല്ല

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത് തന്റെ അറിവോടെ അല്ല എന്നാണ് വിജയ് ആരാധകരെ അറിയിച്ചത്. തന്റെ പേരോ ചിത്രമോ പാര്‍ട്ടി കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. പിതാവുമായി വിജയ് സംസാരിക്കാറില്ലെന്ന് അമ്മ ശോഭ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ദ്രാവിഡ കക്ഷികള്‍ക്ക് പുറമെ സിനിമാ താരങ്ങളുടെ രംഗപ്രവേശവും തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഏറെ ചര്‍ച്ചയാക്കുകയാണ്. എഐഎഡിഎംകെ നേതാവായിരുന്ന ശശികല ജയില്‍ മോചിതയായി തിരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

താരങ്ങളുടെ രാഷ്ട്രീയം

താരങ്ങളുടെ രാഷ്ട്രീയം

കമല്‍ഹാസന്‍, വിജയ് കാന്ത്, ശരത് കുമാര്‍ തുടങ്ങിയ നടന്‍മാരെല്ലാം സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടില്‍ സജീവമായിരുന്നു. കമല്‍ഹാസനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന താരം. ഗൗതമി, ഖുശ്ബു, നമിത എന്നിവരെല്ലാം ബിജെപിയില്‍ ചേര്‍ന്നു. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമം താല്‍ക്കാലികമായി മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.

കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസികോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി

മലയാള സംവിധായകന്റെ മുഖത്തടിച്ച് നടി; ഇങ്ങനെ വഞ്ചിക്കരുത് എന്ന് താക്കീതും, നടി വിശദീകരിക്കുന്നുമലയാള സംവിധായകന്റെ മുഖത്തടിച്ച് നടി; ഇങ്ങനെ വഞ്ചിക്കരുത് എന്ന് താക്കീതും, നടി വിശദീകരിക്കുന്നു

Recommended Video

cmsvideo
Vijay reveals about his Political Entry

English summary
Vijay Directs to Fans not participate political party formed by Father SA Chandrashekhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X