പാകിസ്താനെ കീഴടക്കിയ ഇന്ത്യ; വിജയ് ദിവസ് ആഘോഷവുമായി സൈന്യം
ദില്ലി: ഡിസംബര്‍ 16 പാകിസ്താന് സൈന്യത്തിന് നടുക്കുന്ന ഓര്‍മയാണ്. 48 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് അവര്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത് കീഴടങ്ങിയത്. പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായ 1971ലെ യുദ്ധത്തില്‍ പാകിസ്താന് സൈന്യം തോല്‍വി സമ്മതിക്കുകയായിരുന്നു. ഈ സംഭവത്തിലൂടെ ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വരികയും ചെയ്തു.
വിജയത്തിന്റെ പ്രതീകമായി എല്ലാ വര്‍ഷവും ഡിസംബര്‍ 16 ഇന്ത്യന്‍ സൈന്യം വിജയ് ദിവസായി ആഘോഷിക്കാറുണ്ട്. ഉപാധിയില്ലാതെ പാകിസ്താന് സൈന്യം കീഴടങ്ങുകയായിരുന്നു അന്ന്. കിഴക്കന്‍ പാകിസ്താന് ഈ യുദ്ധത്തിലൂടെ ബംഗ്ലാദേശ് ആയി മാറുകയും ചെയ്തു.

ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടത് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നിമിഷം കൂടിയാണ്. കാരണം ഇന്ത്യയുടെ പിന്തുണയിലാണ് അത് നടന്നത്. പാകിസ്താന് ഭരണകൂടത്തിനെതിരെ കിഴക്കന്‍ പാകിസ്താനില്‍ തുടങ്ങിയ പ്രക്ഷോഭമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
രണ്ടാംലോക യുദ്ധത്തിന് ശേഷം രണ്ടുരാജ്യങ്ങള്‍ ആദ്യമുണ്ടായ യുദ്ധമായിരുന്നു അത്. വിജയം ഇന്ത്യയ്ക്കൊപ്പവും. ഇതാണ് ഇന്ത്യന്‍ സൈന്യം എല്ലാ വര്‍ഷവും ഡിസംബര്‍ 16 ആഘോഷമാക്കാന്‍ കാരണം. പാകിസ്താന് സൈനിക മേധാവി ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന് നിയാസിയും 93000 സൈനികരുമാണ് അന്ന് യുദ്ധം നിര്‍ത്തിവച്ച് കീഴടങ്ങിയത്. ഇന്ത്യന്‍ സൈന്യവും ജനറല്‍ ജഗ്ജിത് സിങ് അറോറ നേതൃത്വം നല്കിയ മുക്തി ബഹിനിയുമാണ് പാകിസ്താനെ നേരിട്ടിരുന്നത്. വന്‍ ആഘോഷ പരിപാടികളാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മപുതുക്കലും നടക്കും.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications