കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ കീഴടക്കിയ ഇന്ത്യ; വിജയ് ദിവസ് ആഘോഷവുമായി സൈന്യം

Google Oneindia Malayalam News

ദില്ലി: ഡിസംബര്‍ 16 പാകിസ്താന്‍ സൈന്യത്തിന് നടുക്കുന്ന ഓര്‍മയാണ്. 48 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് അവര്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത് കീഴടങ്ങിയത്. പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായ 1971ലെ യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യം തോല്‍വി സമ്മതിക്കുകയായിരുന്നു. ഈ സംഭവത്തിലൂടെ ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വരികയും ചെയ്തു.

വിജയത്തിന്റെ പ്രതീകമായി എല്ലാ വര്‍ഷവും ഡിസംബര്‍ 16 ഇന്ത്യന്‍ സൈന്യം വിജയ് ദിവസായി ആഘോഷിക്കാറുണ്ട്. ഉപാധിയില്ലാതെ പാകിസ്താന്‍ സൈന്യം കീഴടങ്ങുകയായിരുന്നു അന്ന്. കിഴക്കന്‍ പാകിസ്താന്‍ ഈ യുദ്ധത്തിലൂടെ ബംഗ്ലാദേശ് ആയി മാറുകയും ചെയ്തു.

X

ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടത് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നിമിഷം കൂടിയാണ്. കാരണം ഇന്ത്യയുടെ പിന്തുണയിലാണ് അത് നടന്നത്. പാകിസ്താന്‍ ഭരണകൂടത്തിനെതിരെ കിഴക്കന്‍ പാകിസ്താനില്‍ തുടങ്ങിയ പ്രക്ഷോഭമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.

രണ്ടാംലോക യുദ്ധത്തിന് ശേഷം രണ്ടുരാജ്യങ്ങള്‍ ആദ്യമുണ്ടായ യുദ്ധമായിരുന്നു അത്. വിജയം ഇന്ത്യയ്‌ക്കൊപ്പവും. ഇതാണ് ഇന്ത്യന്‍ സൈന്യം എല്ലാ വര്‍ഷവും ഡിസംബര്‍ 16 ആഘോഷമാക്കാന്‍ കാരണം. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസിയും 93000 സൈനികരുമാണ് അന്ന് യുദ്ധം നിര്‍ത്തിവച്ച് കീഴടങ്ങിയത്. ഇന്ത്യന്‍ സൈന്യവും ജനറല്‍ ജഗ്ജിത് സിങ് അറോറ നേതൃത്വം നല്‍കിയ മുക്തി ബഹിനിയുമാണ് പാകിസ്താനെ നേരിട്ടിരുന്നത്. വന്‍ ആഘോഷ പരിപാടികളാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മപുതുക്കലും നടക്കും.

English summary
Vijay Diwas, 16 December: Celebrating 1971 war victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X