കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് അറിഞ്ഞ് പാകിസ്താന്‍, വിജയ് ദിവസിന്റെ പ്രത്യേകതകള്‍ അറിയാം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ വീണ്ടുമൊരു വിജയ് ദിവസ് ആഘോഷിക്കാന്‍ പോവുകയാണ്. 1971ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനെ പരാജയപ്പെടുത്തിയ ദിവസത്തിന്റെ ഓര്‍മയിലാണ് ഡിസംബര്‍ 16ന് വിജയ് ദിവസ് ആഘോഷിക്കുന്നത്. പാകിസ്താന്‍ സൈന്യം ഇന്ത്യക്ക് മുന്നില്‍ ഈ യുദ്ധത്തിന്റെ അവസാനം കീഴടങ്ങി. കിഴക്കന്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം പിറവിയെടുക്കുകയും ചെയ്തു. ബംഗ്ലാദേശ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ദിനമാണിത്. ഇന്ത്യന്‍ സൈന്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വിജയിക്കുക ആദ്യത്തെ യുദ്ധമായിരുന്നു ഇത്.

1

13 ദിവസം നീണ്ടു നില്‍ക്കുന്ന യുദ്ധമായിരുന്നു അരങ്ങേറിയത്. ഡിസംബര്‍ മൂന്നിന് തുടങ്ങിയ യുദ്ധം ഡിസംബര്‍ 16ന് അവസാനിച്ചു. പാകിസ്താന്‍ സൈനിക ജനറല്‍ എഎ ഖാന്‍ നിയാസി ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയാണ്. ബംഗ്ലാദേശിന്റെ മുക്തി വാഹനിയും ഒപ്പമുണ്ടായിരുന്നു. 93000 ട്രൂപ്പുകളുമുണ്ടായിരുന്നു. ഇന്ത്യയെ ജനറല്‍ ജഗജീവ് സിംഗ് അറോറയാണ് നയിച്ചത്. ഈ ദിനത്തില്‍ വീരമൃത്യു വരിച്ച സൈനികരെയാണ് ഇന്ത്യ അനുസ്മരിക്കുക. ചരിത്ര ദിനമായിട്ടാണ് ഇന്ത്യ ഈ ദിവസത്തെ കാണുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ വീരം രേഖപ്പെടുത്തിയ ദിവസം കൂടിയാണിത്.

കിഴക്കന്‍ പാകിസ്താന്റെ ഭാഗമായിരുന്നു ആദ്യം ബംഗ്ലാദേശ്. പാകിസ്താന്‍ സൈന്യത്തിന്റെ കൊടുക്രൂരതകളായിരുന്നു ഇവിടെ അരങ്ങേറിയത്. ബംഗ്ലാദേശികളെ ചൂഷണം ചെയ്യുകയും, ബലാത്സംഗം ചെയ്യുകയും, കൊലപ്പെടുത്തുകയും മര്‍ദിക്കുകയും ഇവിടെ പതിവായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ഇന്ത്യ എല്ലാ സഹായവും ഇവര്‍ക്ക് നല്‍കിയിരുന്നു. പാകിസ്താന്റെ സൈനിക ഭരണത്തിനെതിരെ കടുത്ത പ്രതിഷേധം ഇവിടെയുണ്ടായിരുന്നു. പാകിസ്താന്‍ സൈനിക ജനറല്‍ അയ്യൂബ് ഖാനെതിരെയായിരുന്നു ജനരോഷം. മുക്തിവാഹിനിയാണ് പോരാട്ടം തുടങ്ങിയത്.

ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചു. കിഴക്കന്‍ പാകിസ്താനെ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെ നേതൃത്വത്തിലായിരുന്നു ഈ യുദ്ധം നടത്തിയത്. 1400 ഇന്ത്യന്‍ സൈനികര്‍ ഈ യുദ്ധത്തില്‍ വീരമൃത്യു വരിച്ചെന്നാണ് കണക്ക്. യുദ്ധം ആരംഭിച്ച വര്‍ഷം തന്നെ നടന്ന ബംഗ്ലാദേശ് വംശീയ ഉന്മൂലനം ഇന്നും ഇന്ത്യയുടെ മനസ്സിലുള്ളതാണ്. ബംഗാളില്‍ നിന്നുള്ള സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കൂട്ടബലാത്സംഗങ്ങള്‍, ബുദ്ധിജീവികള്‍ അടക്കമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുക തുടങ്ങിയ പാകിസ്താന്‍ സൈന്യം നടത്തിയിരുന്നു. അതാണ് ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ചത്.

English summary
vijay diwas 2020: india will their martyrs on december 16 everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X