കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ദിവസ് 2021: 1971 യുദ്ധത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം, ചരിത്രവും പ്രധാന്യവും അറിയാം

Google Oneindia Malayalam News

ദില്ലി: നമ്മുടെ രാജ്യത്തെ ധീര സൈനികരുടെ ധീരതയെ അദരിക്കുന്ന ദിവസമാണ് ഡിസംബര്‍ 16. രാജ്യമെമ്പാടും ഈ ദിവസം വിജയ് ദിവസ് ആയി ആഘോഷിക്കുന്നു. ഈ ദിവസമാണ് പാകിസ്ഥാനെതിരെ ഇന്ത്യ 1971 ലെ യുദ്ധത്തില്‍ വിജയിച്ചത്. ഈ വര്‍ഷം ആ യുദ്ധ വിജയത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുകയാണ്. ഇന്നും അഭിമാനത്തോടെയും ആവേശത്തോടെയും രാജ്യമെങ്ങും ചരിത്രവിജയം ആഘോഷിക്കുകയാണ്.

പരാജയം പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരന്‍, ബിജെപിക്ക് തിരിച്ചടിപരാജയം പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരന്‍, ബിജെപിക്ക് തിരിച്ചടി

വിജയ് ദിവസ് ധീരതയുടെയും വീര്യത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ്. 1971ലെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ വലിയ ത്യാഗമാണ് സഹിച്ചത്. ഏകദേശം 3,900 ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ത്യജിച്ചു, 9800 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയുടെ ധീര പുത്രന്മാരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ദിവസമാണ് വിജയ് ദിവസായി ആഘോഷിക്കുന്നത്.

വിജയ് ദിവസിന്റെ പ്രധാന്യം

വിജയ് ദിവസിന്റെ പ്രധാന്യം

1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ രാജ്യം നേടിയ വിജയത്തെ അനുസ്മരിക്കുന്ന ഒരു ദേശീയ അവധിയാണ് വിജയ് ദിവസ്. യുദ്ധത്തിനൊടുവില്‍ 93,000 പാകിസ്ഥാന്‍ സൈനികരാണ് കീഴടങ്ങിയത്. ഇന്ത്യയുടെ വിജയത്തെത്തുടര്‍ന്ന്, കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി.

2

കിഴക്കന്‍ പാക്കിസ്ഥാനിലെ (ഇപ്പോള്‍ ബംഗ്ലാദേശ്) പാകിസ്ഥാന്‍ ആര്‍മി കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ എഎകെ നിയാസി, ഇന്ത്യയുടെ കിഴക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ സമ്മതിച്ചു. ഡിസംബര്‍ 16 ന് വൈകുന്നേരം ജനറല്‍ നിയാസി കീഴടങ്ങല്‍ രേഖകള്‍ സ്വീകരിച്ചു, ഇതോടെ യുദ്ധം ഇന്ത്യ ഔദ്യോഗികമായി വിജയിച്ചു. അതുകൊണ്ടാണ് ഈ ദിനം വിജയ് ദിവസ് എന്നറിയപ്പെടുന്നത്, എല്ലാ വര്‍ഷവും ഇത് അനുസ്മരിക്കുന്നു.

1971 ഡിസംബര്‍ 16ന് എന്താണ് സംഭവിച്ചത്?

1971 ഡിസംബര്‍ 16ന് എന്താണ് സംഭവിച്ചത്?

വൈകിട്ട് 4.30ന് ലെഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറ ഹെലികോപ്റ്ററില്‍ ധാക്ക വിമാനത്താവളത്തിലെത്തി. അദ്ദേഹവും ജനറല്‍ നിയാസിയും ഒരു മേശയിലിരുന്ന് കീഴടങ്ങല്‍ രേഖകള്‍ ഒരുമിച്ച് നിര്‍വ്വഹിച്ചു. ലഫ്റ്റനന്റ് ജനറല്‍ അറോറയ്ക്ക് ജനറല്‍ നിയാസിയുടെ റിവോള്‍വര്‍ കൈമാറി. ഇതോടെ നിയാസിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. നിയാസിയെ കൊലപ്പെടുത്താന്‍ നാട്ടുകാര്‍ തയ്യാറായി, എന്നാല്‍ മുതിര്‍ന്ന ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ അദ്ദേഹത്തെ പരിക്കേല്‍ക്കാതെ പുറത്തെത്തിച്ചു.

4

വിജയ വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ലമെന്റില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. മറുവശത്ത് ഇന്ദിരാഗാന്ധി തന്റെ പാര്‍ലമെന്റ് ഹൗസ് ഓഫീസില്‍ ഒരു ടെലിവിഷന് അഭിമുഖം നടത്തുകയായിരുന്നു. അപ്പോഴാണ് ഇന്ത്യയുടെ വിസ്മയകരമായ വിജയത്തെക്കുറിച്ച് ജനറല്‍ മനേക്ഷ അവരെ അറിയിച്ചത്. ലോക്സഭയില്‍ നടന്ന ചൂടേറിയ ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ യുദ്ധത്തില്‍ വിജയിച്ചതായി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷം പാര്‍ലമെന്റ് മുഴുവന്‍ ആഹ്ലാദത്താല്‍ നിറഞ്ഞു.

Recommended Video

cmsvideo
അര്‍ധരാത്രിയില്‍ വാരണാസി ചുറ്റി മോദിയും യോഗിയും | Oneindia Malayalam

English summary
Vijay Diwas 2021: India's glorious victory in 1971 war, Know history, significance of the day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X