
വിജയ് ദിവസ് 2021: 1971 യുദ്ധത്തെ "സുവർണ അദ്ധ്യായം" എന്ന് വിളിച്ച് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: 1971 ലെ യുദ്ധത്തെ സുവർണ അദ്ധ്യായം എന്ന് സംബോധന ചെയ്ത് രാജ്യത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിജയ് ദിവസ് ദിനത്തിൽ സായുധ സേനയുടെ ധീരതയെയും ത്യാഗത്തെയും സ്മരിച്ച പ്രതിരോധ മന്ത്രി അതിനെ " ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ തന്നെ "സുവർണ അദ്ധ്യായം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരം: -
'വിജയ് ദിവസ്' വേളയിൽ 1971 ലെ യുദ്ധ കാലത്തെ നമ്മുടെ സായുധ സേനയുടെ ധീരതയെയും ത്യാഗവും ഞങ്ങൾ ഓർക്കുന്നു. 1971 - ലെ യുദ്ധം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ സുവർണ അധ്യായമാണ്. നമ്മുടെ സായുധ സേനയും അവരുടെ നേട്ടങ്ങളിലും ഞങ്ങൾ അഭിമാനിക്കുന്നു. പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചു. ."
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
1971 - ലെ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിന്റെയും ബംഗ്ലാദേശ് രൂപീകരണത്തിന്റെയും 50 വർഷത്തെ സ്മരണാർത്ഥം ആണ് വിജയ് വർഷ് കണക്കാക്കുന്നത്. രാജ്യത്തെ ധീര സൈനികരുടെ ധീരതയെ അദരിക്കുന്ന ദിവസമാണ് ഡിസംബര്‍ 16. രാജ്യത്ത് ഈ ദിവസം വിജയ് ദിവസ് ആയി ആഘോഷിക്കുന്നു. ഈ ദിവസത്തിൽ ആണ് പാകിസ്ഥാനെതിരെ ഇന്ത്യ 1971 ലെ യുദ്ധത്തില്‍ വിജയിച്ചത്. യുദ്ധത്തിനൊടുവില്‍ 93,000 പാകിസ്ഥാന് സൈനികരാണ് കീഴടങ്ങിയത്. ഇന്ത്യയുടെ വിജയത്തെത്തുടര്‍ന്ന്, കിഴക്കന്‍ പാകിസ്ഥാന് എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി. ഈ വര്‍ഷം ആ യുദ്ധ വിജയത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുകയാണ്.
വിജയ് ദിവസ് 2021: 1971 യുദ്ധത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം, ചരിത്രവും പ്രധാന്യവും അറിയാം
കഴിഞ്ഞ വർഷം ഡിസംബർ 16 - ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെ നിത്യ ജ്വാലയിൽ നിന്ന് വ്യത്യസ്ത ദിശകളോടൊപ്പം സഞ്ചരിക്കേണ്ട നാല് അഗ്നി ജ്വാലകളും അദ്ദേഹം കത്തിച്ചു. അതിനുശേഷം, സിയാച്ചിൻ, കന്യാകുമാരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലോംഗേവാല, റാൻ ഓഫ് കച്ച്, അഗർത്തല എന്നിവയുൾപ്പെടെ രാജ്യത്തിന്റെ നീളത്തിലും പരപ്പിലും ഈ നാല് തീ ജ്വാലകൾ സഞ്ചരിച്ചു. തീ ജ്വാലകൾ പ്രധാന യുദ്ധ മേഖലകളിലേക്കും 1971 - ലെ യുദ്ധത്തിലെ ഗാലൻട്രി അവാർഡ് ജേതാക്കളുടെയും വിമുക്തഭടന്മാരുടെയും വീടുകളിലേക്കും കൊണ്ടുപോയിരുന്നു.ഇന്ന്, ആദരാഞ്ജലി ചടങ്ങിനിടെ, ഈ നാല് ജ്വാലകളും ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയുമായി പ്രധാനമന്ത്രി ലയിപ്പിക്കും.