കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇന്ദിരാ ഗാന്ധിയെ മറന്നോ? ഒരക്ഷരം മിണ്ടിയില്ല, വിജയ് ദിവസില്‍ ചോദ്യവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: 1971ല്‍ പാകിസ്താനെതിരെ ഇന്ത്യ സൈനിക വിജയം നേടിയതിന്റെ ആഘോഷം ഇന്ന് നടന്നപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കുറിച്ച് സൂചിപ്പിച്ചതേയില്ല. ഇക്കാര്യം ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ എന്തുകൊണ്ടാണ് യുദ്ധ വിജയത്തിന് പ്രധാന പങ്കുവഹിച്ച ഇന്ദിര ഗാന്ധിയെ മറന്നതെന്ന് ഇരുവരും ചോദിച്ചു.

ഉത്തരാഖണ്ഡിലാണ് രാഹുല്‍ ഗാന്ധി. നിമയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് വലിയ റാലിയാണ് ഇന്ന് സംഘടിപ്പിച്ചത്. ഡല്‍ഹിയിലെ യുദ്ധ അനുസ്മരണ ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചുപോലുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത നേതാവാണ് ഇന്ദിര ഗാന്ധി. ബംഗ്ലാദേശ് യുദ്ധ വിജയവുമായി ബന്ധപ്പെട്ട് ഇന്ന് ഡല്‍ഹിയില്‍ ഒരു ചടങ്ങ് നടന്നു. ഇന്ദിരാ ഗാന്ധിയുടെ പേര് സൂചിപ്പിച്ചതേയില്ല. രാജ്യത്തിന് വേണ്ടി 32 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ ധീര വനിതയാണവര്‍. ഈ സര്‍ക്കാര്‍ സത്യത്തെ ഭയക്കുന്നത് കൊണ്ടാണ് ഇന്ദിരയുടെ പേര് പറയാന്‍ മടിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

p

സ്ത്രീ വിരുദ്ധ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ മോദിയില്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി. വിജയ് ദിവസില്‍ മോദി സര്‍ക്കാര്‍ അവരെ മറന്നിരിക്കുന്നു. യുദ്ധ വിജയത്തിന്റെ 50ാം വാര്‍ഷികമാണിന്ന് എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനൊപ്പമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പുതിയ അനുസ്മരണ സ്റ്റാമ്പ് രാജ്‌നാഥ് സിങ് പുറത്തിറക്കി. സൈനികരെ കുറിച്ചാണ് രാജ്‌നാഥ് സിങ് സംസാരിച്ചത്. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ പ്രധാന അധ്യായമാണ് 1971ലെ യുദ്ധമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബംഗ്ലാദേശില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജനങ്ങള്‍ക്ക് പ്രത്യേക ആശംസ അറിയിച്ചു. എന്നാല്‍ ആരും ഇന്ദിര ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതേയില്ല. ഇതാണ് രാഹുലും പ്രിയങ്കയും എടുത്തുപറഞ്ഞത്.

സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെസ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെ

അതേസമയം, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനികര്‍ പ്രധാന വിഷമയാണ്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും സൈനികരെ ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇന്ന് ഉത്തരാഖണ്ഡില്‍ പങ്കെടുത്ത റാലിയില്‍ മൂന്ന് പേരുടെ കട്ടൗട്ടുകളാണ് പൊങ്ങിയത്. അതിലൊന്ന് ബിപിന്‍ റാവത്തിന്റേതായിരുന്നു. ഈ മാസം തമിഴ്‌നാട്ടില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സേനാ മേധാവിയാണ് റാവത്ത്. സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വോട്ടുബാങ്കില്‍ വലിയൊരു ഭാഗം സൈനികരാണ്. ഇതു ലക്ഷ്യമിട്ട് ബിജെപിയും പ്രത്യേക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാജ്‌നാഥ് സിങിന്റെ കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനം ഈ ലക്ഷ്യത്തോടെയായിരുന്നു.

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

English summary
Vijay Diwas: Rahul and Priyanka Gandhi Criticized Modi Government Over not mentioning Indira Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X