Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ദിവസ്: 1971 ലെ വിമോചനയുദ്ധത്തിലെ ധീര യോദ്ധാക്കളെ വിജയ് ദിവസില്‍ ആദരിക്കും

ദില്ലി: ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്‍റെ പിറവിക്ക് കാരണമായ 1971 ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വീരനായകന്മാർക്ക് ഡിസംബര്‍ 16 ന് ആദരാഞ്ജലി അർപ്പിക്കുമെന്ന് മേജർ ജനറൽ ജനറൽ സർവീസ് (എം ജി ജി എസ്) വി ശ്രീഹരി അറിയിച്ചു. പാകിസ്ഥാനെതിരായ ഇന്ത്യൻ സായുധ സേനയുടെയും മുക്തി-ബഹിനിയുടെയും വിജയത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ഡിസംബർ 16 ന് വിജയ് ദിവസ് ആയി ആഘോഷിക്കുന്നത്.

കിഴക്കൻ കമാൻഡിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു സംഭവമാണ് വിജയ് ദിവസ്. 1971 ൽ ഒരു പുതിയ രാഷ്ട്രത്തിന്റെ പിറവിയിലേക്ക് നയിച്ച നിർണായക സൈനിക നടപടികളിലൂടെ ജനങ്ങളുടെ അഭിലാഷങ്ങൾ വേണ്ടവിധം പിന്തുണയ്ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി ആ നീക്കം മാറി. പാകിസ്ഥാനെതിരായ ഈ വിജയത്തിലെ ബഹുമതിക്ക് ബംഗ്ലാദേശിലെ ജനങ്ങളും ഇന്ത്യൻ സായുധ സേനയും തുല്യമായി പങ്കുവെക്കുന്നുവെന്നും എം‌ജി‌ജി‌എസ് ശ്രീഹരി പറഞ്ഞു.

vijay-diwas

ഈസ്റ്റേൺ കമാൻഡിന്‍റെ പരിപാടികളില്‍ 30 മുക്തി ജോദ്ദകളും (ബംഗ്ലാദേശ് സ്വാതന്ത്ര്യസമര സേനാനികള്‍) ബംഗ്ലാദേശ് പ്രതിരോധ സേനയിലെ ആറ് അംഗങ്ങളും ഈ വർഷം ആതിഥേയത്വം വഹിക്കുമെന്നും ശ്രീഹരി പറഞ്ഞു. കോവിഡ് ഹെൽത്ത് പ്രോട്ടോക്കോളുകൾ കണക്കിലെടുത്ത് ഈ വർഷം വലിയ തോതില്‍ പരിപാടികൾ സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുക്തി ജോദ്ദകളും ബംഗ്ലാദേശ് പ്രതിരോധ സേനയിലെ അംഗങ്ങളും വിജയ് ദിവാസിലെ ഫോർട്ട് വില്യമിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുമെന്ന് കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ടൊഫീക്ക് ഹസൻ പറഞ്ഞു, 2020, ബംഗബന്ധു ഷെയ്ഖ് മുജിബാർ റഹ്മാന്റെ ശതാബ്ദിയാഘോഷ വർഷമായതിനാല്‍ ഈ ചടങ്ങ് വലിയ രീതിയിൽ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് സാഹചര്യം കാരണം പരിപാടികൾ വെട്ടിക്കുറയ്ക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+