വിജയ് വരണം, കെട്ടിപ്പിടിക്കണം; റോഡില്‍ കിടന്ന് യുവതി, ചെന്നൈയില്‍ പോയ് കിടക്ക് എന്ന് വിമര്‍ശനം
ഡല്‍ഹിയിലെ ജന്തര്‍ മന്തറിന് അടുത്ത് പോലീസിനെയും യാത്രക്കാരെയും വെട്ടിലാക്കി യുവതി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വന്ന് കെട്ടിപ്പിടിക്കണം എന്ന് ആവശ്യപ്പെട്ട് യുവതി നടുറോഡില്‍ കിടക്കുകയായിരുന്നു. എടുത്തു മാറ്റാന്‍ വന്ന വനിതാ പോലീസുകാര്‍ക്ക് നേരെ യുവതി ക്ഷോഭിച്ചു. തൊട്ടുപോകരുത്, ഇതെന്റെ അവകാശം എന്നായിരുന്നു യുവതി പോലീസുകാരോട് പറഞ്ഞത്.
ഡിജിറ്റല്‍ ക്രിയേറ്ററായ ഖമര്‍ അലിയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സെപ്തംബര്‍ 29ന് നടന്ന സംഭവമാണ് എന്ന് വീഡിയോയില്‍ സൂചിപ്പിക്കുന്നു. യുവതി ആദ്യം റോഡില്‍ ഇരിക്കുകയും പിന്നീട് ചെരുപ്പും ബാഗും മാറ്റിവെച്ച് കിടക്കുകയായിരുമായിരുന്നു. പോലീസുകാര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ യുവതി സമ്മതിച്ചില്ല. പിന്നീട് കൂടുതല്‍ പോലീസുകാരെത്തി എടുത്തു കൊണ്ടുപോകുകയായിരുന്നു.

Vijay, woman lies in delhi road (instagram)
വിജയ് ആരാധികയാണ് എന്നാണ് കരുതുന്നത്. എങ്കിലും ചെന്നൈയിലുള്ള വിജയ് ഡല്‍ഹിയില്‍ എത്തി ആലിംഗനം ചെയ്യണം എന്ന് പറയുന്നത് എന്തിനാണ് എന്ന് വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ യുവതിയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ സരസമായിട്ടാണ് പ്രതികരിച്ചത്. വിജയോടുള്ള ആരാധന ഡല്‍ഹിയിലെ റോഡില്‍ കിടന്നാണോ കാണിക്കേണ്ടത്, ചെന്നൈയിലെ റോഡില്‍ പോയി കിടക്കൂ എന്ന കമന്റുമുണ്ട്.
ചിലര്‍ പോലീസുകാരുടെ കഷ്ടപ്പാടാണ് കമന്റ് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും പോലീസുകാര്‍ എന്തൊക്കെ സഹിക്കണം, ഏതെല്ലാം തരം ആളുകളെ കൈകാര്യം ചെയ്യണം തുടങ്ങിയ കമന്റുകളും നിരവധിയാണ്. ഇന്ത്യയിലുടനീളം വലിയ ആരാധക വൃന്ദമുള്ള നടനാണ് വിജയ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ച വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുകയായിരുന്നു.
വിജയിയെ കാണാന്‍ ആരാധകര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന വാര്‍ത്തകള്‍ നേരത്തെ തമിഴ്‌നാട്ടില്‍ നിന്നു വന്നിരുന്നു. ലണ്ടന്‍ യാത്രയ്ക്കിടയിലും വിജയ് ആരാധകരുടെ അതിരുകടന്ന സ്‌നേഹ പ്രകടനം നേരിട്ടു. ഈ വേളയിലാണ് വിജയ് കെട്ടിപ്പിടിക്കണം, അങ്ങനെ മരിച്ചുപോകണം എന്ന് ആഗ്രഹവുമായി യുവതി ഡല്‍ഹിയിലെ റോഡില്‍ കിടന്നത്. ഏറെ നേരത്തിന് ശേഷം യുവതിയെ പോലീസ് മാറ്റി.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Click it and Unblock the Notifications
