കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെർസലിനെ ആക്രമിച്ചത് ബിജെപിയെ തിരിച്ചടിക്കുന്നു.. വെട്ടിമാറ്റിയ രംഗങ്ങൾ പ്രചരിപ്പിച്ച് വിജയ് ഫാൻസ്

Google Oneindia Malayalam News

ചെന്നൈ: നിലവാരം തീരെയില്ലാത്ത വിജയ് സിനിമകളെ വിമര്‍ശിച്ചാല്‍ പോലും വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ് വിജയ് ആരാധകര്‍. അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രങ്ങളില്‍ നിലവാരം പുലര്‍ത്തുന്ന മെര്‍സലിന് നേരെ നടക്കുന്ന ആക്രമങ്ങളോടും നിശബ്ദത പാലിക്കാന്‍ തയ്യാറല്ല ഇളയദളപതിയുടെ ആരാധകര്‍. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്നതിന്റെ പേരിലാണ് മെര്‍സലിനെ സംഘികള്‍ ആക്രമിച്ചത്. വിജയ് ആരാധകരാകട്ടെ അതിന് ചുട്ട മറുപടിയും നല്‍കിക്കഴിഞ്ഞു.

ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!

ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ സമ്മര്‍ദ്ദം? പോലീസിൽ നിന്ന് വെളിപ്പെടുത്തൽദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ സമ്മര്‍ദ്ദം? പോലീസിൽ നിന്ന് വെളിപ്പെടുത്തൽ

സർക്കാരിനെ വിമർശിക്കരുതെന്ന്

സർക്കാരിനെ വിമർശിക്കരുതെന്ന്

വിജയ്‌യുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നിലേക്ക് നീങ്ങുന്നതിന് ഇടയിലാണ് മെര്‍സലിന് എതിരെ ബിജെപി രംഗത്ത് വന്നത്. കേന്ദ്രസര്‍ക്കാരിനേയും ജിഎസ്ടിയേയും വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണം എന്നായിരുന്നു ആവശ്യം.

വർഗീയമായും ആക്രമണം

വർഗീയമായും ആക്രമണം

സിനിമയെ മാത്രമല്ല നായകനായ വിജയേയും വര്‍ഗീയമായി ബിജെപി ആക്രമിച്ചു. വിജയ് ക്രിസ്ത്രന്‍ ആണെന്നും അതിനാലാണ് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എന്നു വരെ സംഘികള്‍ പ്രചരണം നടത്തി.

രംഗങ്ങൾ വെട്ടിമാറ്റി

രംഗങ്ങൾ വെട്ടിമാറ്റി

ആക്രമണം രൂക്ഷമായതോടെ സിനിമയിലെ വിവാദ രംഗങ്ങള്‍ വെട്ടി മാറ്റാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. എന്നാല്‍ വെട്ടിമാറ്റിയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വന്‍തോതില്‍ പ്രചരിപ്പിച്ചാണ് വിജയ് ആരാധകര്‍ മറുപടി നല്‍കിയിരിക്കുന്നത്.

വിവാദ രംഗങ്ങൾ പുറത്ത്

വിവാദ രംഗങ്ങൾ പുറത്ത്

ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട മെര്‍സലിലെ രംഗങ്ങള്‍ എന്ന കുറിപ്പോട് കൂടിയാണ് ക്ലിപ്പ് പോസ്‌ററ് ചെയ്തിരിക്കുന്നത്.

പിന്തുണച്ച് പ്രമുഖർ

പിന്തുണച്ച് പ്രമുഖർ

മെര്‍സലിനെ ആക്രമിച്ച ബിജെപി നിലപാടിന് എതിരെ നടന്‍ കമല്‍ഹാസന്‍, കബാലി സംവിധായകന്‍ പാ രഞ്ജിത്ത്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. മെര്‍സലിന് ഡിവൈഎഫ്‌ഐയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Vijay fans spreading the deleted scenes of Mersal in Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X