Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയുടെ അടുത്ത സമ്മാനം; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടി, 16 ലക്ഷം പേര്‍ക്ക് നേട്ടം

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മാനം. ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഇതോടെ ക്ഷാമബത്ത 58 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ന്നു.

വിഡി സതീശന്റെ ശമ്പളം ഇരട്ടിയാകും; മുഖ്യമന്ത്രിക്ക് സൗജന്യങ്ങള്‍ ഏറെ, ശമ്പളം കൂട്ടിയേക്കും
വിഡി സതീശന്റെ ശമ്പളം ഇരട്ടിയാകും; മുഖ്യമന്ത്രിക്ക് സൗജന്യങ്ങള്‍ ഏറെ, ശമ്പളം കൂട്ടിയേക്കും

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കെല്ലാം പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും. മൊത്തം 16 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനമാണ് വിജയ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം പത്തിനാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

dahikeintamilnadu

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 58 ശതമാനത്തില്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയിരുന്നു. സമാനമായ വര്‍ധനവ് തമിഴ്‌നാട്ടിലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രതിവര്‍ഷം 1230 കോടി രൂപ സര്‍ക്കാര്‍ അധികമായി ചെലവാക്കേണ്ടി വരും. പണപ്പെരുപ്പം, വിപണി സാഹചര്യം, സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത എന്നിവ പരിശോധിച്ചാണ് പ്രതിവര്‍ഷം രണ്ടു തവണ ഡിഎ വര്‍ധിപ്പിക്കുക.

ഒമാന്‍ ഇന്ത്യയുടെ വാതക കേന്ദ്രം; ഗുജറാത്തിലേക്ക് കടലിലൂടെ പൈപ്പിടും, 40,000 കോടിയുടെ വന്‍ പദ്ധതി
ഒമാന്‍ ഇന്ത്യയുടെ വാതക കേന്ദ്രം; ഗുജറാത്തിലേക്ക് കടലിലൂടെ പൈപ്പിടും, 40,000 കോടിയുടെ വന്‍ പദ്ധതി

കഴിഞ്ഞ ദിവസം ബിഹാറില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. ആറാം ശമ്പള കമ്മീഷന് കീഴിലുള്ള ബിഹാറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ശതമാനം ഡിഎ വര്‍ധനവാണ് നടപ്പാക്കിയത്. ഇതോടെ ഡിഎ 257 ശതമാനത്തില്‍ നിന്ന് 262 ശതമാനമായി ഉയര്‍ന്നു.

ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വൈകാതെ വര്‍ധിപ്പിക്കും. ഈ മാസം 18ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ച പിന്നാലെ ബംഗാളിലും ക്ഷാമബത്ത വര്‍ധിപ്പിക്കണം എന്ന ആവശ്യം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

 രമേശ് ചെന്നിത്തല അതൃപ്തിയില്‍; യോഗത്തിന് എത്തില്ല, 'മിണ്ടാതെ' വീട്ടില്‍ നിന്ന് പുറത്തുപോയി
രമേശ് ചെന്നിത്തല അതൃപ്തിയില്‍; യോഗത്തിന് എത്തില്ല, 'മിണ്ടാതെ' വീട്ടില്‍ നിന്ന് പുറത്തുപോയി

ഓരോ വര്‍ഷവും രണ്ട് തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുക. വിപണി വില നിലവാരവും പണപ്പെരുപ്പവും പരിശോധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ജനുവരി മുതലും ജൂലൈ മുതലുമാണ് സാധാരണ ഡിഎയില്‍ മാറ്റം വരുന്നത്. ജനുവരിയില്‍ പ്രഖ്യാപനം വരില്ല. സാധാരണ ഏപ്രില്‍ മാസത്തിലാണ് പ്രഖ്യാപനമുണ്ടാകുക. എങ്കിലും ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നത് ജീവനക്കാര്‍ക്ക് നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+