Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക്; കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് ധന സഹായം, തമിഴ്‌നാട് ജനന നിരക്ക് കുറഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വിജയ് സര്‍ക്കാരിന്റെ പരിഗണനയില്‍. ആന്ധ്ര പ്രദേശ് മാതൃകയില്‍ മൂന്നാമത്തെ കുട്ടിയെ പ്രവസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി ചര്‍ച്ചയിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെജി അരുണ്‍രാജ് പറഞ്ഞു.

സ്വര്‍ണം 71500 രൂപയ്ക്ക് ഒരു പവന്‍ വാങ്ങാം; 40000 രൂപ ലാഭിക്കാം, പണം ചെലവഴിക്കും മുമ്പ് ശ്രദ്ധിക്കൂ
സ്വര്‍ണം 71500 രൂപയ്ക്ക് ഒരു പവന്‍ വാങ്ങാം; 40000 രൂപ ലാഭിക്കാം, പണം ചെലവഴിക്കും മുമ്പ് ശ്രദ്ധിക്കൂ

ജനന നിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടംമറിക്കും. മാത്രമല്ല, ജനന-മരണ ആനുപാതം കൃത്യമല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. തമിഴ്‌നാട്ടില്‍ ജനന നിരക്ക് വലിയ തോതില്‍ കുറയുന്നു എന്നതാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രസവിക്കുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി ഒരുക്കുന്നത്.

vijay govt plan incentive more kids

ജനന നിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതുമാണ് തമിഴ്‌നാട് നേരിടുന്ന വെല്ലുവിളി. സമൂഹത്തിന്റെ ആരോഗ്യകരമായ ജനന നിരക്ക് 2.1 ശതമാനമാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇത് 1.4 ശതമാനത്തില്‍ താഴെയാണ് എന്ന് ആരോഗ്യ മന്ത്രി പറയുന്നു. ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജിക്കര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യയുടെ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു
മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു

തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 16 ശമതാനം 60 വയസിന് മുകളിലുള്ളവരാണ് എന്ന് കെജി അരുണ്‍രാജ് പറഞ്ഞു. ആന്ധ്ര പ്രദേശില്‍ നടപ്പാക്കിയ പോലുള്ള പദ്ധതിയാണ് ആലോചിക്കുന്നത് എന്ന് മന്ത്രി സൂചിപ്പിച്ചു. മൂന്നാമത്തെ കുട്ടി ജനിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് ആന്ധ്രയിലെ പദ്ധതി. ജനന നിരക്ക് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടില്‍ 99 ശതമാനം പ്രസവവും ആശുപത്രികളിലാണ് നടക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവം കുറഞ്ഞു വരികയാണ്. 2017-18 കാലത്ത് 65.8 ശതമാനമായിരുന്നു സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവം. ഇത് 51 ശതമാനമായി കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സ്വകാര്യ ആശുപത്രികളിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്.

ഇറാന്‍ ഒരടി പിന്നോട്ടില്ല; 6 നിബന്ധന വച്ചു; അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല, കടുപ്പിച്ച് വിപ്ലവ സേനയും
ഇറാന്‍ ഒരടി പിന്നോട്ടില്ല; 6 നിബന്ധന വച്ചു; അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല, കടുപ്പിച്ച് വിപ്ലവ സേനയും

സൗജന്യ പ്രസവ ചികില്‍സ പല സ്വകാര്യ മെഡിക്കല്‍ കോളജികളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ മുത്തുലക്ഷ്മി റെഡ്ഡി മറ്റേര്‍ണിറ്റി ബെനിഫിറ്റ് സ്‌കീം സ്വകാര്യ ആശുപത്രികളിലും അനുവദിക്കുന്നതും പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നതിന് കാരണമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവര്‍ക്ക് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തായ് മാമന്‍ തങ്കം പദ്ധതി സഹായിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സംബന്ധിച്ച് പഠിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+