വിജയ് ഒന്നര കോടി പിഴ ഒടുക്കണം; നടപടിക്കെതിരെ കോടതിയെ സമീപിച്ച് താരം, ആ സംഭവം ഇങ്ങനെ
ചെന്നൈ: നടന്‍ ദളപതി വിജയ്‌ക്കെതിരെ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിനെതിരെ താരം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. പിഴയൊടുക്കിയത് നിയമപരമായി നിലനില്‍ക്കില്ല എന്നാണ് വിജയിയുടെ വാദം. എന്നാല്‍ ആദായ നികുതി വകുപ്പ് മറിച്ചും വാദിക്കുന്നു.
തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുകയാണ് വിജയ്. തമിഴ്‌നാട് യാത്രയ്ക്ക് തുടക്കമിട്ട വിജയിയുടെ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരിക്കെയാണ് പഴയ കേസ് വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്. മൂന്ന് മാസത്തേക്ക് തീരുമാനിച്ച തമിഴ്‌നാട് പര്യടനം വിജയ് അടുത്ത വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്...

ഒന്നര കോടി പിഴയടക്കണം എന്നാണ് ആദായ നികുതി വകുപ്പ് വിജയിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചത്. സമാനമായ കേസിലെ ഉത്തരവ് ഹാജരാക്കണം എന്ന് ജസ്റ്റിസ് സി ശരവണന്‍ ആവശ്യപ്പെട്ടു. വിജയുടെ ഹര്‍ജി ഒക്ടോബര്‍ 10ന് വീണ്ടും കോടതി പരിഗണിക്കും.
പിഴ ചുമത്താനുള്ള സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പ് ഉത്തരവ് ഇറക്കിയത് എന്ന് വിജയ് കോടതിയില്‍ വാദിച്ചു. സമയപരിധി 2022 ജൂണ്‍ 30 ആയിരുന്നു എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഉത്തരവില്‍ പിഴവില്ല എന്നും നിയമ വശം പരിശോധിച്ചാണ് നടപടി എടുത്തതെന്നും ആദായ നികുതി വകുപ്പ് പ്രതികരിച്ചു.
കേസിന്റെ തുടക്കം ഇങ്ങനെ
2016-17 സാമ്പത്തിക വര്‍ഷം വിജയ് 35.42 കോടി വരുമാനം പ്രഖ്യാപിച്ചിരുന്നു. ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയിലാണ് ബന്ധപ്പെട്ട രേഖകള്‍ നല്‍കിയത്. എന്നാല്‍ പുലി എന്ന സിനിമയില്‍ അഭിനയിച്ചതിന് വിജയ്ക്ക് 15 കോടി ലഭിച്ചുവെന്നും അത് അക്കൗണ്ടില്‍ കാണിച്ചില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. തുടര്‍ന്നാണ് ഒന്നര കോടി വിജയ് പിഴ അടയ്ക്കണം എന്ന് ഉത്തരവിട്ടത്.
ഈ ഉത്തരവിനെതിരെ വിജയ് 2022ല്‍ ഹൈക്കോടതിയെ സമീപിച്ചു. സമയ പരിധി കഴിഞ്ഞാണ് ആദായ നികുതി വകുപ്പ് ഉത്തരവ് ഇറക്കിയത് എന്ന് വാദിച്ചു. അന്ന് വിജയ്ക്ക് കോടതി താല്‍ക്കാലിക ആശ്വാസം നല്‍കിയിരുന്നു. വിജയ് സിനിമയില്‍ നിന്ന് അവധി എടുത്ത് രാഷ്ട്രീയത്തില്‍ സജീവമായ വേളയില്‍ ആദായ നികുതി വിവാദംകൂടി രാഷ്ട്രീയ ചര്‍ച്ചയായിട്ടുണ്ട്.
തമിഴ്‌നാട്ടിലുടനീളം യാത്ര നടത്തുകയാണ് വിജയ്. എല്ലാ ശനിയാഴ്ചകളിലുമാണ് ടിവികെയുടെ യാത്ര. സെപ്തംബര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെയാണ് നേരത്തെ യാത്ര പ്രഖ്യാപിച്ചിരുന്നത്. മധുരയില്‍ സമാപിക്കുന്ന രീതിയിലായിരുന്നു ഷെഡ്യൂള്‍. എന്നാല്‍ കൂടുതല്‍ ജില്ലകളിലേക്ക് യാത്ര വ്യാപിപ്പിക്കാനാണ് വിജയുടെ പുതിയ തീരുമാനം. ഇതോടെ 2026ലേക്കും യാത്ര നീളും.












Click it and Unblock the Notifications