വിജയ് കോണ്‍ഗ്രസിന്റെ കരുത്ത് കൂട്ടി; 6 മന്ത്രിമാര്‍ വേണമെന്ന് ആവശ്യം, നിര്‍ണായക ചര്‍ച്ച ഡല്‍ഹിയില്‍
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഡിഎംകെയില്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ്. സഖ്യം മാത്രം പോരെന്നും ഭരണത്തില്‍ പങ്കാളിത്തം വേണമെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യം. ആറ് മന്ത്രി പദവി, കൂടുതല്‍ സീറ്റുകള്‍, രാജ്യസഭാ സീറ്റുകള്‍ എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
അതേസമയം, ഡിഎംകെ കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി ആശയ വിനിമയം നടത്തി. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാല് മണിക്കാണ് ഡല്‍ഹിയില്‍ യോഗം.

ഡിഎംകെ സഖ്യത്തില്‍ തുടരണം എന്ന അഭിപ്രായമാണ് പി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്. അതേസമയം, പാര്‍ട്ടി വളരുന്നതിന് തടസം ഡിഎംകെയാണ് എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഇത്രയും കാലം ബദല്‍ സഖ്യമില്ലാത്ത സാഹചര്യരമായിരുന്നു തമിഴ്നാട്ടില്‍. എന്നാല്‍ ടിവികെയുടെ വരവ് കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിച്ചു.
രാഹുല്‍ ഗാന്ധി പല വിഷയങ്ങളിലും ടിവികെ അധ്യക്ഷന്‍ വിജയിക്ക് പിന്തുണ നല്‍കുന്നത് ഡിഎംകെയെ ആശങ്കയിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എഐസിസി സെക്രട്ടറി പ്രവീണ്‍ ചക്രവര്‍ത്തി വിജയിയുമായി ചര്‍ച്ച നടത്തിയതും ഡിഎംകെ സംശയത്തോടെയാണ് കാണുന്നത്. ഡിഎംകെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ടിവികെയുമായി സഖ്യം ചേരാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
25ല്‍ 18 സീറ്റ് പിടിച്ച കോണ്‍ഗ്രസ്
ഒരുവേള തമിഴ്നാട് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഘട്ടങ്ങളായി ചെറുപാര്‍ട്ടിയായി. മല്‍സരിക്കുന്ന സീറ്റുകളും കുറഞ്ഞു. 2021ല്‍ 25 സീറ്റില്‍ മല്‍സരിച്ച് 18 സീറ്റില്‍ ജയിച്ചു. എന്നാല്‍ ഇത്തവണ 35 മുതല്‍ 50 സീറ്റ് വരെ വേണം എന്നാണ് കോണ്‍ഗ്രസ് ആവശ്യം. മാത്രമല്ല, ഡിഎംകെക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും തമിഴ്നാട്ടിലെ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
മന്ത്രി പദവി, കൂടുതല്‍ സീറ്റുകള്‍, രാജ്യസഭാ സീറ്റുകള്‍ എന്നിവ ടിവികെ കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് ഡിഎംകെക്ക് മുമ്പില്‍ വിലപേശുന്നത്. വിജയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന്റെ കരുത്ത് കൂട്ടിയിരിക്കുകയാണ്. അതേസമയം, വിടുതലൈ ചിരുതൈ കക്ഷി (വിസികെ)യും ഡിഎംകെയോട് അധികാരത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ടിട്ടുണ്ട്.
ടിവികെ പ്രചാരണ സമിതി പ്രഖ്യാപിച്ച് വിജയ്
ടിടിവി ദിനകരര്, ഒ പനീര്‍ശെല്‍വം, പ്രേമലത വിജയകാന്ത് എന്നിവര്‍ ഏത് സഖ്യത്തില്‍ ചേരുമെന്നാണ് ഇനി അറിയേണ്ടത്. ബിജെപിയും അണ്ണാഡിഎംകെയും ഉള്‍പ്പെടുന്ന സഖ്യത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെങ്കില്‍ ഇവര്‍ ടിവികെയോടൊപ്പം പോകുമെന്ന് പ്രതീക്ഷിക്കുന്നു. വിജയ് എന്തു തീരുമാനം എടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മൂന്ന് നേതാക്കളും.
അതേസമയം, ടിവികെയുടെ പ്രകടന പത്രിക തയ്യാറാക്കാന്‍ ഒരു സമിതി രൂപീകരിച്ച വിജയ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള 10 അംഗ സമിതിയെയും പ്രഖ്യാപിച്ചു. ഒരു ഭാഗത്ത് സഖ്യചര്‍ച്ചയും മറുഭാഗത്ത് സംഘടനാ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് വിജയ്. അതിനിടെ, അവസാന ചിത്രം ജനനായകന് റിലീസ് ചെയ്യാനുള്ള നിയമ പോരാട്ടവും വിജയ് നടത്തുന്നു. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് സിനിമ റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില










Click it and Unblock the Notifications